SignIn
Kerala Kaumudi Online
Monday, 15 July 2024 2.44 AM IST

300 കോടിയുടെ സ്വത്തിന് വേണ്ടി ഭർതൃപിതാവിനെ കൊന്നു; ക്വട്ടേഷൻ നൽകിയത് ഒരു കോടിക്ക്, യുവതി അറസ്റ്റിൽ

archana-puttewar

നാഗ്‌പൂർ: 300കോടി രൂപയുടെ സ്വത്തിന് വേണ്ടി ഭർതൃപിതാവിനെ കൊന്ന യുവതി അറസ്റ്റിൽ. ടൗൺ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടർ അർച്ചന പുത്തേവാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 22നാണ് നാ‌ഗ്‌പൂരിലെ ബാലാജി നഗരിയിൽ വച്ച് വ്യവസായി പുരുഷോത്തം പുത്തേവാർ (82) കൊല്ലപ്പെടുന്നത്. അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.

വാഹനാപകടമാണെന്ന് കരുതിയ പൊലീസ് കേസ് ഫയൽ ചെയ്ത ശേഷം ഡ്രെെവറെ വിട്ടയച്ചു. എന്നാൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിൽ വീണ്ടും കേസ് പുനരാന്വേഷിക്കുകയായിരുന്നു. പിന്നാലെയാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഒരു കോടി രൂപ ക്വട്ടേഷൻ നൽകിയാണ് യുവതി ഭർതൃപിതാവിനെ കൊന്നത്. ചൊവ്വാഴ്ചയാണ് അർച്ചനയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അർച്ചനയ്‌ക്കൊപ്പം കൂട്ടാളികളായ മെെക്രോസ്മോൾ മീഡിയ എന്റർപ്രെെസസ് ഡയറക്ടർ പ്രശാന്ത് പാർലേവാറെയും അറസ്റ്റ് ചെയ്തു.

നീരജ് ഈശ്വരൻ നിംജെ (30), സച്ചിൻ മോഹൻ ധാർമിക് (29), ഫാമിലി ഡ്രെെവർ സാർത്തക് ബാഗ്ഡെ (29),​ അർച്ചനയുടെ പേഴ്സണൽ അസിസ്റ്റന്റായ പായൽ നാഗേശ്വറും (28) എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.

അർച്ചന, നാഗേശ്വർ, ബാഗ്ഡെ എന്നിവർ ചേർന്നാണ് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു. ബിയർ ബാറിന് ലെെസൻസ് നൽകാമെന്ന വാഗ്ദാനത്തെ തുടർന്നാണ് ധാർമിക് കൊലപാതകത്തിന്റെ ഭാഗമായത്. അർച്ചനയെ ഇന്ന് കോടതിയിൽ ഹാജകരാക്കും. പ്രതികളിൽ നിന്ന് രണ്ട് കാറുകൾ, 149 ഗ്രാം സ്വർണം, മൂന്ന് ലക്ഷം രൂപ, ഏഴ് മൊബെെൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, NAGPUR WOMAN
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.