SignIn
Kerala Kaumudi Online
Thursday, 18 July 2024 8.17 AM IST

ഇന്ത്യ-പാക് ലോകകപ്പ് വേദി ബുൾഡോസറുകൾ നിരത്തി പൊളിച്ചുമാറ്റുന്നു; വിചിത്രകാരണം പറഞ്ഞ് അധികൃതർ

nassau-county-stadium

ന്യൂയോർക്ക്: 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ആദ്യ മൂന്ന് മത്സരങ്ങൾക്കുൾപ്പെടെ വേദിയായ ന്യൂയോർക്കിലെ നാസോ സ്റ്റേഡിയം പൊളിച്ചുമാറ്റുന്നു. എട്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിനുശേഷമാണ് ന്യൂയോ‌ർക്ക് ലോംഗ് ഐലൻഡിലെ ഈസൻഹവർ പാർക്കിൽ സ്ഥിതി ചെയ്യുന്ന താത്‌കാലിക നിർമിതിയായ നാസോ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പൊളിക്കുന്നത്.

ഇന്ത്യ- പാക് പോരാട്ടത്തിനുൾപ്പെടെ വേദിയായ നാസോ സ്റ്റേഡിയം ജൂൺ 14 വെള്ളിയാഴ്‌ചയാണ് പൊളിക്കുന്നത്. ആതിഥേയരായ അമേരിക്കയെ ഏഴ് വി​ക്കറ്റി​ന് പൊട്ടിച്ച് ഇന്ത്യ സൂപ്പർ എട്ടി​​ലേക്കുള്ള പ്രവേശനം ഉറപ്പാക്കിയ ഇന്നലെത്തെ മത്സരമാണ് നാസോയിലെ അവസാന മാച്ച്. സ്റ്റേഡിയം പൊളിക്കാനുള്ള ബുൾഡോസറുകൾ വരി വരിയായി നിർത്തിയിട്ടിരിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

സ്റ്റേഡിയത്തിന്റെ മോഡുലാർ ഭാഗങ്ങൾ പൊളിച്ച് പുനർനിർമ്മിക്കും. സ്റ്റേഡിയത്തിലെ ടോപ്പ്-ടയർ ടർഫും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കാൻ പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബുകൾക്കും ആരാധകർക്കും അനുമതി നൽകുമെന്നും അധികൃതർ അറിയിക്കുന്നു. പ്രദേശത്ത് ക്രിക്കറ്റിന്റെ പ്രശ‌സ്‌തി ഉയർത്താൻ ഇത് സഹായിക്കും. മാത്രമല്ല പ്രദേശത്തെ ആളുകൾക്ക് തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള ഒരു പ്ളാറ്റ്‌ഫോമായി ഈ വേദി മാറുമെന്നും സ്റ്റേഡിയത്തിന്റെ അധികൃതർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, NASSAU COUNTY INTERNATIONAL CRICKET STADIUM, DEMOLISHING, T20 WORLD CUP, INDIA VS PAKISTAN, INDIAPAK MATCH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.