കണ്ണൂർ : ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ താലൂക്ക് കമ്മിറ്റി , ജാമിയ ഹംദർദ് കണ്ണൂർ ക്യാമ്പസ് എൻ.എസ്.എസ് യൂണിറ്റ്, ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല ആശുപത്രി ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് ജാമിയ ഹംദർദ് കണ്ണൂർ കാമ്പസ് പ്രൊഫ.ഡോ.ടി.പി.മമ്മൂട്ടിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ആശുപത്രി ബ്ലഡ് സെന്റർ മേധാവി ഡോ.കെ.ബി.ശഹിദ ഉദ്ഘാടനം ചെയ്തു.ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.സജിത്ത്,സംസ്ഥാന രക്ഷാധികാരി നൗഷാദ് ബയക്കൽ , ഫസൽ ചാലാട്, ,നൗഷാദ് അത്താഴക്കുന്ന്, കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർഷാൻസ മയിമി, പ്രദീപൻ തൈക്കണ്ടി എന്നിവർ സംസാരിച്ചു.കെ.പി.ബിന്ദു സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി എ സമീർ നന്ദിയും പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |