കൊല്ലം: ഇതിനോടകം 50 തവണ രക്തം ദാനം ചെയ്ത കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ അയത്തിൽ അൻസറിനെ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ഇന്ത്യൻ ജയിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന സംഘടനയുടെ ഡയറക്ടറുമായ റിട്ട. ജയിൽ ഡിഐ.ജി ബി. പ്രദീപ് പൊന്നാട അണിയിച്ച് സ്വീകരിച്ചു. കൊല്ലം ജില്ല ആശുപത്രിയിലെ ഡോ. സാനിയ ഷിയ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു രക്തം നൽകി അയത്തിൽ അൻസർ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ജോയ് ആലുക്കാസ് മാനേജർ അരുൺ, പി.ആർ.ഒ വിശ്വേശ്വരൻ പിള്ള, കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ് ഷിബു റാവുത്തർ, സമതി സംസ്ഥാന പി.ആർ.ഒ ജി. ശങ്കർ, സമിതി വൈസ് പ്രസിഡന്റുമാരായ വൈ. അൻവർ, കുരീപ്പുഴ യഹിയ, എൻ. രാജു, സെക്രട്ടറിമാരായ കെന്നത് ഗോമസ്, കൊല്ലം സുകു, നെടുമ്പന പി.കെ. മുരളീധരൻ, സജു ലൂക്കോസ്, സംസ്ഥാന വനിതാവിംഗ് പ്രസിഡന്റ് തങ്കമണി ബെല്ലാർ, മാരിയത്ത്, സുനിത നിസാർ, അമീൻ സഫറുള്ള, ഗോകുലൻ മഠത്തിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |