SignIn
Kerala Kaumudi Online
Thursday, 12 December 2019 11.39 AM IST

'ചന്ദ്രയാൻ 2, ഭാവിയിലേക്കുള്ള വൻ കുതിപ്പ് '

somanath
എസ്..സോമനാഥ്

ഇ​ന്ത്യ​യു​ടെ​ ​ര​ണ്ടാം​ ​ച​ന്ദ്ര​യാ​ൻ​ ​യാ​ത്ര​ ​ഒ​ന്നാം​ ​യാ​ത്ര​യെ​ക്കാ​ൾ​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നി​റ​ഞ്ഞ​തും​ ​കൂ​ടു​ത​ൽ​ ​നേ​ട്ട​ങ്ങ​ൾ​ ​ല​ക്ഷ്യ​മാ​ക്കി​യു​മു​ള്ള​താ​ണ്.​ ​ച​ന്ദ്ര​യാ​ൻ​ 2​ ​ദൗ​ത്യ​ത്തി​ന്റെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​അ​തി​ന്റെ​ ​അ​ണി​യ​റ​യി​ലെ​ ​പ്ര​ധാ​നി​ക​ളി​ലൊ​രാ​ളാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​വി.​എ​സ്.​എ​സ്.​സി ​ഡ​യ​റ​ക്‌​ട​റും​ ​രാ​ജ്യ​ത്തെ​ ​പ്ര​മു​ഖ​ ​ബ​ഹി​രാ​കാ​ശ​ ​ശാ​സ്ത്ര​ജ്ഞ​രി​ൽ​ ​ഒ​രാ​ളു​മാ​യ​ ​എ​സ്.​ ​സോ​മ​നാ​ഥ്.​ ​കൊ​ല്ലം​ ​ടി​.കെ.​എം.​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ലും​ ​ബാം​ഗ്ളൂ​ർ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒ​ഫ് ​സ​യ​ൻ​സി​ലും​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​ 1985​ ​ൽ​ ​ഐ.​എ​സ്.​ആ​ർ.​ഒ​യി​ലെ​ത്തി​യ​ ​സോ​മ​നാ​ഥ് ​ഇ​ന്ത്യ​യ്‌​ക്ക് ​സ്വ​ന്ത​മാ​യി​ ​ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണ​ ​സം​വി​ധാ​ന​വും​ ​റോ​ക്ക​റ്റ് ​സാ​ങ്കേ​തി​ക​വി​ദ്യ​യും​ ​ക​ര​സ്ഥ​മാ​ക്കു​ന്ന​തി​ൽ​ ​മു​ൻ​നി​ര​ ​പ​ങ്കു​വ​ഹി​ച്ച​ ​വി​ദ​ഗ്ദ്ധ​നാ​ണ്.​ ​ച​ന്ദ്ര​യാ​ൻ​ 2​ ​ന്റെ​ ​വി​ജ​യ​ക​ര​മാ​യ​ ​വി​ക്ഷേ​പ​ണ​ത്തി​ന് ​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​കേ​ര​ള​കൗ​മു​ദി​യു​മാ​യി​ ​സം​സാ​രി​ച്ച​പ്പോ​ൾ​:-


ച​ന്ദ്ര​യാ​ൻ​ 2​ ​ന്റെ​ ​തു​ട​ക്കം​ ​വ​ൻ​ ​വി​ജ​യ​മാ​യി​രു​ന്നോ?​


അ​തെ.​ ​ജൂ​ലാ​യ് 15​ന് ​വി​ക്ഷേ​പി​ക്കാ​നാ​യി​രു​ന്നു​ ​ല​ക്ഷ്യ​മി​ട്ട​ത്.​ ​ചി​ല​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മൂ​ലം​ ​ഒ​രാ​ഴ്ച​ ​വൈ​കി.​ ​എ​ന്നി​രു​ന്നാ​ലും​ ​ദൗ​ത്യം​ ​നി​ർ​ദ്ദി​ഷ്ട​ ​സ​മ​യ​ത്ത് ​ത​ന്നെ​ ​പൂ​ർ​ത്തി​യാ​ക്കും.​ ​ജി.​എ​സ്.​എ​ൽ.​വി ​ റോ​ക്ക​റ്റ് ​ഉ​പ​യോ​ഗി​ച്ച് ​ജൂ​ലാ​യ് 22​ന് ​ന​ട​ത്തി​യ​ ​വി​ക്ഷേ​പ​ണം​ ​പ്ര​തീ​ക്ഷി​ച്ച​തി​ലും​ ​വി​ജ​യ​മാ​യി​രു​ന്നു.​ ​ച​ന്ദ്ര​യാ​ൻ​ 2​ ​സെ​പ്തം​ബ​ർ​ ​ഏ​ഴി​ന് ​വെ​ളു​പ്പി​ന് ​എ​ത്തു​മെ​ന്ന​ ​രീ​തി​യി​ലാ​ണ് ​പ്ളാ​ൻ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.


വി​ക്ഷേ​പ​ണം​ ​വൈ​കി​യ​ത് ​മൂ​ല​മു​ള​ള​ ​സ​മ​യ​ന​ഷ്ടം​ ​എ​ങ്ങ​നെ​ ​പ​രി​ഹ​രി​ക്കും.?​ ​


എ​ട്ടു​ ​ദി​വ​സം​ ​ന​ഷ്‌​ട​മാ​യി​ ​എ​ന്ന് ​പ​റ​യാ​നാ​വി​ല്ല.​ ​ച​ന്ദ്ര​നി​ലേ​ക്ക് ​ഇ​വി​ടെ​ ​നി​ന്ന് ​നാ​ലു​ല​ക്ഷം​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​മു​ണ്ട്.​ ​നാം​ ​ബ​ഹി​രാ​കാ​ശ​ത്ത് ​കൂ​ടി​ ​നേ​രി​ട്ട് ​യാ​ത്ര​ ​ചെ​യ്താ​ൽ​ ​അ​ഞ്ച് ​ദി​വ​സം​ ​കൊ​ണ്ട് ​അ​വി​ടെ​യെ​ത്താം.​ ​എ​ന്നാ​ൽ​ ​ചെ​ല​വ് ​കു​റ​ഞ്ഞ​ ​രീ​തി​യി​ൽ​ ​അ​ൽ​പം​ ​സ​മ​യ​മെ​ടു​ത്താ​ലും​ ​ദൗ​ത്യം​ ​വി​ജ​യി​പ്പി​ക്കു​ന്ന​താ​ണ് ​ന​മ്മു​ടെ​ ​മി​ഷ​ൻ​ ​ത​ന്ത്രം.​ ഭൂ​മി​യു​ടെ​ ​ചു​റ്റും​ ​ഭ്ര​മ​ണ​പ​ഥ​ത്തി​ൽ​ ​അ​ത് ​പ​ടി​പ​ടി​യാ​യി​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന് ​ഏ​റ്റ​വും​ ​കു​റ​ച്ച് ​ഇ​ന്ധ​നം​ ​മാ​ത്രം​ ​ചെ​ല​വ് ​ചെ​യ്ത് ​ച​ന്ദ്ര​നി​ൽ​ ​എ​ത്തു​ന്ന​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യാ​ണ​ത്.​ ​ഭൂ​മി​യു​ടെ​ ​ഗു​രു​ത്വാ​ക​ർ​ഷ​ണം​ ​മാ​ത്രം​ ​എ​ടു​ത്ത് ​ച​ന്ദ്ര​നി​ൽ​ ​എ​ത്തു​ന്ന​ ​ഒ​രു​ ​സൂ​ത്രം.​ ​നേ​രി​ട്ട് ​നാം​ ​വെ​ലോ​സി​റ്റി​ ​ഉ​പ​യോ​ഗി​ച്ച് ​ച​ന്ദ്ര​നി​ലെ​ത്താ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​കൂ​ടു​ത​ൽ​ ​ഇ​ന്ധ​നം​ ​ചെ​ല​വാ​കും.​ ​അ​ങ്ങനെ​യാ​ണ് ​പ​ണ്ട് ​അ​പ്പോ​ളോ​യും​ ​മ​റ്റു​ം ​പോ​യ്ക്കൊ​ണ്ടി​രു​ന്ന​ത്.​ ​വ​ലി​യ​ ​ഭീ​മാ​കാ​ര​മാ​യ​ ​റോ​ക്ക​റ്റ് ​ഉ​പ​യോ​ഗി​ച്ച് ​അ​വ​ർ​ ​അ​ത് ​ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്.​ ​പേ​ട​ക​ത്തി​ൽ​ ​മ​നു​ഷ്യ​രു​ണ്ടെ​ങ്കി​ൽ​ ​അ​ങ്ങ​നെ​ ​മാ​ത്ര​മേ​ ​പോ​കാ​നാ​കൂ.​ ​എ​ന്നാ​ൽ​ ​മ​നു​ഷ്യ​രി​ല്ലാ​തെ​ ​പേ​ട​ക​ ​ദൗ​ത്യ​ങ്ങ​ളി​ൽ​ ​നി​ര​വ​ധി​ ​ദി​വ​സ​മെ​ടു​ത്ത് ​പോ​കാ​നാ​കും.​ ​നാം​ ​ഭൂ​മി​ക്ക് ​ചു​റ്റും​ 23​ ​ദി​വ​സം​ ​ഭ്ര​മ​ണം​ ​ചെ​യ്യും.​ ​അ​തി​ന​ർ​ത്ഥം​ ​അ​ത്ര​യും​ ​ത​വ​ണ​ ​ഭൂ​മി​യെ​ ​ചു​റ്റു​ന്നു​ ​എ​ന്ന​ല്ല.​ ​തു​ട​ക്ക​ത്തി​ൽ​ ​ഭൂ​മി​യെ​ ​ഒ​രു​വ​ട്ടം​ ​ചു​റ്റാ​ൻ​ ​പേ​ട​ക​ത്തി​ന് ​ഒ​രു​ ​ദി​വ​സ​മെ​ടു​ക്കും.​ ​പി​ന്നീ​ട് ​ഭ്ര​മ​ണ​പ​ഥം​ ​ഉ​യ​ർ​ത്തു​മ്പോ​ൾ​ ​ഭൂ​മി​യെ​ ​ചു​റ്റു​ന്ന​തി​ന്റെ​ ​എ​ണ്ണം​ ​കു​റ​യും.​ ​ച​ന്ദ്ര​നി​ലേ​ക്കു​ള്ള​ ​ദൈ​ർ​ഘ്യ​ത്തി​ന്റെ​ ​മൂ​ന്നി​ലൊ​ന്നി​ലെ​ത്തു​മ്പോ​ൾ​ ​ഏ​ക​ദേ​ശം​ ​അ​ഞ്ചോ,​ ​ആ​റോ​ ​ദി​വ​സം​ ​കൊ​ണ്ട് ​മാ​ത്ര​മേ​ ​പേ​ട​കം​ ​ഭൂ​മി​യെ​ ​ഒ​രു​ ​ത​വ​ണ​ ​ചു​റ്റു​ക​യു​ള്ളൂ.​ ​അ​ങ്ങ​നെ​ ​ഭ്ര​മ​ണ​പ​ഥം​ ​ഉ​യ​ർ​ത്താ​ൻ​ ​അ​ഞ്ച് ​ത​വ​ണ​ ​മാ​ത്ര​മാ​ണ് ​ക​ഴി​യു​ക.​ ​അ​ത് ​ഏ​റ്റ​വും​ ​ഫ​ല​പ്ര​ദ​മാ​യ​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​മാ​ത്രം​ ​കു​റ​ച്ച് ​ഉൗ​ർ​ജ്ജം​ ​ചെ​ല​വ​ഴി​ച്ചാ​യി​രി​ക്കും​ ​നി​ർ​വ​ഹി​ക്കു​ക.​ ​അ​താ​യ​ത് ​എ​വി​ടെ​യെ​ല്ലാം​ ​ചെ​ല​വ് ​കു​റ​യ്‌​ക്കാ​നു​കു​മോ​ ​അ​വി​ടെ​യെ​ല്ലാം​ ​കു​റ​ച്ച് ​കൊ​ണ്ടാ​ണ് ​ച​ന്ദ്ര​ദൗ​ത്യം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.

സ​മ​യ​ന​ഷ്ടം​ ​ദൗ​ത്യ​ത്തി​ന് ​പ്ര​തി​സ​ന്ധി​യ​ല്ല​ ​എ​ന്നാ​ണോ​ ?


സ​മ​യം​ ​ന​ഷ്‌​ട​മാ​കു​ന്നി​ല്ല.​ ​ന​മു​ക്ക് ​ആ​വ​ശ്യ​ത്തി​ന് ​സ​മ​യ​മു​ണ്ട്.​ ​ഇൗ​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​ച​ന്ദ്ര​നി​ലെ​ത്തു​ന്ന​ ​സ​മ​യം​ ​നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.​ ​ആ​ ​ദി​വ​സം​ ​ത​ന്നെ​ ​ച​ന്ദ്ര​നി​ലെ​ത്തും.​ ​ച​ന്ദ്ര​യാ​ൻ​ 2​ ​ച​ന്ദ്ര​നി​ൽ​ ​എ​ത്തു​ന്ന​ ​സ​മ​യ​ത്തി​ന് ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​അ​ത് ​ '​സി​ദ​റി​യ​ൽ​"​ ​ദി​വ​സ​മാ​ണ്.​ ​അ​താ​യ​ത് ​ച​ന്ദ്ര​നി​ലെ​ ​പ​ക​ൽ​ ​ദി​വ​സം.​ ​ച​ന്ദ്ര​നി​ലെ​ ​ഒ​രു​ ​പ​ക​ലി​ലൂ​ടെ​ ​ഭൂ​മി​യി​ലെ​ ​പ​തി​ന​ഞ്ച് ​ദി​വ​സ​ക്കാ​ലം​ ​ന​മു​ക്ക് ​ഗ​വേ​ഷ​ണ​ ​പ​ര്യ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് ​ല​ഭി​ക്കും.​ ​പ​ക​ൽ​ ​കി​ട്ടു​ന്നു​ ​എ​ന്ന​തി​ന്റെ​ ​നേ​ട്ടം​ ​സൂ​ര്യ​പ്ര​കാ​ശം​ ​കി​ട്ടു​ന്നു​ ​എ​ന്ന​താ​ണ്.​ ​അ​ത് ​ഉൗ​ർ​ജ്ജ​ ​ഉ​ത്പാ​ദ​ന​ത്തി​ന് ​അ​നു​കൂ​ല​മാ​ണ്.​ ​പ​ക​ൽ​ ​തു​ട​ങ്ങു​ന്ന​ ​ദി​വ​സം​ ​രാ​വി​ലെ​ ​ത​ന്നെ​ ​അ​വി​ടെ​യെ​ത്ത​ണം.​ ​അ​ങ്ങ​നെ​യാ​ണ് ​സെ​പ്തം​ബ​ർ​ ​ഏ​ഴ് ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഒാ​ർ​ബി​റ്റ് ​ഉ​യ​ർ​ത്തു​ന്ന​ ​രീ​തി​ ​മാ​റ്റി​യാ​ൽ​ ​ന​ഷ്‌​ട​പ്പെ​ടു​ന്ന​ ​സ​മ​യം​ ​ക്ര​മീ​ക​രി​ച്ച് ​നി​ശ്ചി​ത​ദി​വ​സം​ ​ത​ന്നെ​ ​എ​ത്തി​ക്കാ​നു​മാ​കും.


ച​ന്ദ്ര​യാ​ൻ​ 2​ ​പ്ര​യാ​ണ​ത്തി​ൽ​ ​നേ​രി​ടു​ന്ന​ ​വെ​ല്ലു​വി​ളി​ക​ൾ​ ​എ​ന്തൊ​ക്കെ​യാ​ണ് ?


നേ​ര​ത്തെ​ ​ച​ന്ദ്ര​നി​ലെ​ത്തി​യാ​ൽ​ ​കൂ​ടു​ത​ൽ​ ​ദി​വ​സം​ ​അ​വി​ടെ​ ​നി​ൽ​ക്കാ​നാ​കും.​ ​എ​ന്നാ​ൽ​ ​കൂ​ടു​ത​ൽ​ ​ദി​വ​സം​ ​ഭ്ര​മ​ണ​പ​ഥ​ത്തി​ൽ​ ​നി​ൽ​ക്കു​മ്പോ​ഴു​ള്ള​ ​പ്ര​ധാ​ന​ ​വെ​ല്ലു​വി​ളി​ ​എ​ന്തെ​ന്നാൽ '​വാ​നെ​ല​ൻ​ ​ബ​ർ​ത്ത​പ്പ് ​സോ​ൺ​"​ ​ആ​ണ്.​ ​ഏ​ക​ദേ​ശം​ ​പ​തി​നാ​യി​രം​ ​കി​ലോ​മീ​റ്റ​ർ​ ​മേ​ലെ​ ​ഭൂ​മി​യി​ൽ​ ​ചു​റ്റിക്കൊ​ണ്ടി​രി​ക്കു​ന്ന​ ​വൈ​ദ്യു​തി​ ​കാ​ന്തി​ക​ ​ആ​ക​ർ​ഷ​ണ​വ​ല​യ​മാ​ണ​ത്.​ ​വ​ള​രെ​ ​ശ​ക്തി​യേ​റി​യ​ ​മേ​ഖ​ല​യാ​ണി​ത്.​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ ​അ​ത് ​ക്രോ​സ് ​ചെ​യ്യു​മ്പോ​ൾ​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ​കേ​ടു​വ​രും.​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ ​അ​യ​യ്‌​ക്കു​മ്പോ​ൾ​ ​ഇൗ​ ​മേ​ഖ​ല​ ​ക്രോ​സ് ​ചെ​യ്യാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ച്ചു​കൊ​ണ്ടാ​ണ് ​അ​ത് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത്.​ ​ഗ്ര​ഹാ​ന്ത​ര​ദൗ​ത്യം​ ​ന​ട​ത്തു​മ്പോ​ൾ​ ​ഇ​ത് ​ഒ​ഴി​വാ​ക്കാ​നാ​വി​ല്ല.​ 40,000​ ​കി​ലോ​മീ​റ്റ​ർ​ ​മേ​ലെ​ ​ന​മ്മു​ടെ​ ​പേ​ട​കം​ ​ചു​റ്റു​മ്പോ​ൾ​ ​ര​ണ്ടു​ത​വ​ണ​ ​ഇൗ​ ​മേ​ഖ​ല​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​കേ​ണ്ടി​വ​രും.​ ​അ​ത് ​പ്ര​ധാ​ന​വെ​ല്ലു​വി​ളി​യാ​ണ്.​ ​അ​ത് ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​പേ​ട​ക​ത്തി​ലെ​ ​ടോ​ട്ട​ൽ​ ​റേ​ഡി​യേ​ഷ​ൻ​ ​ശ​ക്തി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​മ​റ്റൊ​ന്ന് ​ഇ​ത്ത​രം​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​അ​തി​ജീ​വി​ക്കാ​നും​ ​ഭ്ര​മ​ണ​പ​ഥം​ ​ഉ​യ​ർ​ത്താ​നും​ ​വാ​ർ​ത്താ​വി​നി​മ​യ​ബ​ന്ധം​ ​മു​റി​യാ​തെ​ ​നി​ല​നി​റു​ത്താ​നും​ ​വ​ലി​യ​തോ​തി​ൽ​ ​മ​നു​ഷ്യ​പ്ര​യ​ത്ന​വും​ ​ശ്ര​ദ്ധ​യും​ ​അ​നി​വാ​ര്യ​മാ​ണ്.​ ​അ​തും​ ​ഒ​രു​ ​പ്ര​ധാ​ന​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ഇ​തി​ന് ​വേ​ണ്ടി​ ​ചെ​ല​വാ​ക്ക​ണം.​ ​എ​ന്നാ​ൽ​ ​ഇ​തി​ന് ​നേ​ട്ട​വു​മു​ണ്ട്.​ ​ഇ​ത്ത​ര​ത്തി​ൽ​ ​സ​ദാ​ജാ​ഗ​രൂ​ക​രാ​യി​ ​ഇ​രി​ക്കു​ന്ന​ത് ​കൊ​ണ്ട് ​പി​ഴ​വു​ക​ൾ​ ​പെ​ട്ടെ​ന്ന് ​ക​ണ്ടെ​ത്താ​നും​ ​തി​രു​ത്താ​നും​ ​ക​ഴി​യും.


ഭൂ​മി​യു​ടെ​ ​ആ​ക​ർ​ഷ​ണ​വ​ല​യ​ത്തി​ൽ​ ​നി​ന്നു​കൊ​ണ്ട് ​ത​ന്നെ​ ​ച​ന്ദ്ര​ന്റെ​ ​ആ​ക​ർ​ഷ​ണ​വ​ല​യ​ത്തി​ലേ​ക്ക് ​തെ​ന്നി​മാ​റു​ന്ന​തും​ ​ഏ​റെ​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നി​റ​ഞ്ഞ​താ​ണ്.​ ​സൂ​ക്ഷ്‌​മാ​യി​ ​നി​ർ​വ​ഹി​ക്കേ​ണ്ട​ ​കാ​ര്യ​മാ​ണ​ത്.​ ​ച​ന്ദ്ര​ന്റെ​ ​അ​റു​പ​തി​നാ​യി​രം​ ​കി​ലോ​മീ​റ്റ​ർ​ ​അ​ടു​ത്തെ​ത്തു​മ്പോ​ഴാ​ണ് ​ച​ന്ദ്ര​ന്റെ​ ​ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് ​എ​ത്തു​ക.​ ​ഇ​തി​ന് ​പു​റ​മെ​ ​ച​ന്ദ്ര​ന്റെ,​ ​ഭൂ​മി​ക്ക് ​മ​റു​പു​റ​മു​ള്ള​ ​വ​ശ​ത്തെ​ത്തു​മ്പോ​ൾ​ ​ഭൂ​മി​യു​മാ​യി​ ​ച​ന്ദ്ര​യാ​നു​ള്ള​ ​ബ​ന്ധം​ ​മു​റി​യും.​ ​ഇ​ത് ​പു​ന​ഃ​സ്ഥാ​പി​ച്ച് ​നി​ല​നി​റു​ത്തേ​ണ്ട​തും​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​അ​തെ​ല്ലാം​ ​മ​റി​ക​ട​ക്കാ​നു​ള്ള​ ​മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ത്തി​ട്ടു​ണ്ട്.


ച​ന്ദ്ര​യാ​ൻ​ രണ്ടി​ന്റെ​ ​പ്ര​ധാ​ന​ ​നേ​ട്ട​മെ​ന്താ​ണ്.​ ​ജ​ന​ങ്ങ​ൾ​ക്ക് ​അ​ത് ​എ​ങ്ങ​നെ​യാ​ണ് ​പ്ര​യോ​ജ​ന​പ്പെ​ടു​ക​ ?


നേ​ട്ടം​ ​പ​ല​വി​ധ​ത്തി​ലാ​ണ്.​ ​അ​ത് ​ശാ​സ്ത്ര​ജ്ഞ​ന്റെ​ ​വീ​ക്ഷ​ണ​കോ​ണി​ലും​ ​പൗ​ര​ന്റെ​ ​വീ​ക്ഷ​ണ​കോ​ണി​ലു​മൊ​ക്കെ​ ​കാ​ണാം. ശാ​സ്ത്ര​ജ്ഞ​ന്റെ​ ​ക​ണ്ണി​ലൂ​ടെ​ ​നോ​ക്കി​യാ​ൽ​ ​ഇൗ​ ​ദൗ​ത്യ​ത്തി​ലൂ​ടെ​ ​ച​ന്ദ്ര​നെ​കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​അ​റി​വ് ​ല​ഭി​ക്കും.​ ​ച​ന്ദ്ര​നെ​കു​റി​ച്ച് ​റ​ഷ്യ​യ്‌​ക്കും​ ​മ​റ്റും​ ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​അ​റി​യാ​മ​ല്ലോ​ ​എ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​അ​വ​ർ​ക്ക​റി​യാ​വു​ന്ന​ത് ​ന​മു​ക്ക് ​അ​റി​യി​ല്ല.​ ​എ​ന്ന​താ​ണ് ​ഉ​ത്ത​രം.​ ​അ​വ​രാ​രും​ ​അ​ത്ത​രം​ ​അ​റി​വു​ക​ൾ​ ​ന​മു​ക്ക് ​ത​രാ​റി​ല്ല.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​ച​ന്ദ്ര​ന്റെ​ ​ഗു​രു​ത്വാ​ക​ർ​ഷ​ണം​ ​ന​മു​ക്ക് ​അ​റി​യി​ല്ല.​ ​ന​മ്മു​ടെ​ ​ദൗ​ത്യ​ത്തി​ന് ​തു​ട​ക്ക​മി​ട്ട​പ്പോ​ൾ​ ​നാം​ ​അ​ത്ത​രം​ ​വി​വ​ര​ങ്ങ​ൾ​ ​അ​വ​രി​ൽ​ ​നി​ന്ന് ​വാ​ങ്ങു​ക​യാ​യി​രു​ന്നു.​ ​അ​വ​ർ​ ​അ​ത് ​പൂ​ർ​ണ​മാ​യും​ ​ന​ൽ​കി​യെ​ന്ന് ​വ​രി​ല്ല.​ ​അ​വ​ർ​ ​ന​ൽ​കി​യ​ ​വി​വ​ര​ങ്ങ​ൾ​ ​സ്വീ​ക​രി​ച്ചാ​ണ് ​നാം​ ​ഇ​പ്പോ​ൾ​ ​ഇ​ത് ​ചെ​യ്‌​ത​ത്.​ ​എ​ന്നാ​ൽ​ ​നാം​ ​നേ​രി​ട്ട് ​ഇ​ത്ത​രം​ ​ദൗ​ത്യ​ങ്ങ​ൾ​ ​വി​ജ​യി​പ്പി​ക്കു​മ്പോ​ൾ​ ​ആ​ ​രീ​തി​യി​ൽ​ ​ച​ന്ദ്ര​നെ​ക്കു​റി​ച്ചു​ള്ള​ ​നി​ര​വ​ധി​ ​ശാ​സ്ത്രീ​യ​ ​വി​വ​ര​ങ്ങ​ൾ​ ​ന​മു​ക്ക് ​ല​ഭി​ക്കും.​ ​

ച​ന്ദ്ര​ന്റെ​ ​ഒ​രു​ ​മാ​പ്പ് ​ന​മു​ക്ക് ​നി​ർ​മ്മി​ക്കാം.​ ​ഒ​ന്നാം​ ​ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ൽ​ ​ജ​ലം​ ​ക​ണ്ടെ​ത്താ​ൻ​ ​ന​മു​ക്കാ​യി.​ ​ഇ​ക്കു​റി​ ​പ​തി​നാ​ല് ​ത​ര​ത്തി​ലു​ള്ള​ ​വി​വി​ധ​ ​ശാ​സ്ത്ര​ ​ക​ണ്ടെ​ത്ത​ലു​ക​ൾ​ ​കൈ​ക്ക​ലാ​ക്കാ​ൻ​ ​ന​മു​ക്കാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ശാ​സ്ത്ര​മേ​ഖ​ല​യ്‌​ക്ക് ​അ​ത് ​വ​ലി​യ​ ​പ്ര​യോ​ജ​ന​മാ​ണ്.​ ​ശാ​സ്ത്ര​അ​റി​വു​ക​ൾ​ ​കൊ​ണ്ട് ​എ​ന്ത് ​പ്ര​യോ​ജ​നം​ ​എ​ന്ന​ ​ചോ​ദ്യം​ ​ഉ​ണ്ടാ​കാം.​ ​എ​ന്നാ​ൽ​ ​എ​ന്തെ​ങ്കി​ലും​ ​നേ​ട്ടം​ ​ആ​ഗ്ര​ഹി​ച്ച​ല്ല​ ​ശാ​സ്ത്ര​ ​അ​റി​വു​ക​ളു​ണ്ടാ​ക്കു​ന്ന​ത്.​ ​അ​ത് ​സ​മൂ​ഹ​ത്തി​ന് ​വേ​റൊ​രു​ ​ത​ര​ത്തി​ൽ​ ​പ്ര​യോ​ജ​നം​ ​ചെ​യ്യു​മെ​ന്ന​തി​നാ​ലാ​ണ്.​ ​ക​ണ്ടെ​ത്തു​ക​ ​എ​ന്ന​താ​ണ് ​പ്ര​ധാ​നം.​ ​എ​ന്തി​ന് ​ബ്ളാ​ക്ക് ​ഹോ​ളി​നെ​ ​കു​റി​ച്ച്,​ ​ഭൂ​മി​യു​ടെ​ ​ഉ​ത്ഭ​വം.​ ​പ്രോ​ട്ടോ​ൺ​ ​പ്ര​തി​ഭാ​സം​ ​എ​ന്നി​വ​യൊ​ക്കെ​ ​പ​ഠി​ക്കു​ന്നു​ ​എ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​അ​ത് ​മ​നു​ഷ്യ​രാ​ശി​ക്ക് ​ആ​ത്യ​ന്തി​ക​ ​നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന​താ​ണ് ​ഉ​ത്ത​രം.​ ​ഇ​തി​ന് ​പു​റ​മെ​ ​സാ​മ്പ​ത്തി​ക,​ ​സാ​മൂ​ഹി​ക​ ​നേ​ട്ട​ങ്ങ​ളും​ ​ച​ന്ദ്ര​യാ​നി​ലൂ​ടെ​ ​ല​ഭി​ക്കും.​ ​അ​ടു​ത്ത​ ​കാ​ല​ത്ത് ​ച​ന്ദ്ര​നി​ലേ​ക്ക് ​യാ​ത്ര​ ​പോ​കാ​ൻ​ ​രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ​ ​ത​ന്നെ​ ​താ​ത്പ​ര്യം​ ​വ​ർ​ദ്ധി​ച്ചു.​ ​യൂ​റോ​പ്പ്,​ ​ജ​പ്പാ​ൻ,​ ​അ​മേ​രി​ക്ക,​ ​റ​ഷ്യ,​ ​ചൈ​ന​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ൾ​ ​ചാ​ന്ദ്ര​പ​ദ്ധ​തി​ക​ളൊ​രു​ക്കി​ക്ക​ഴി​ഞ്ഞു.​ ​ഇ​ന്ത്യ​യെ​ ​സം​ബ​ന്ധി​ച്ച് ​സ്പെ​യ്സ് ​സ​യ​ൻ​സ് ​വ​ള​രെ​ ​പ്ര​ധാ​ന്യ​മു​ള്ള​താ​ണ്.​ ​ന​മ്മു​ടെ​ ​ഭാ​വി​‌​ക്കാ​യി​ ​വ​ള​രെ​ ​ക്രി​യാ​ത്മ​ക​മാ​യി​ ​ഇൗ​ ​രം​ഗ​ത്ത് ​ചു​വ​ടു​റ​പ്പി​ക്കേ​ണ്ട​തു​ണ്ട്.​ ​ന​മു​ക്കും​ ​മ​റ്റ് ​രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം​ ​ച​ന്ദ്ര​നി​ൽ​ ​അ​വ​കാ​ശം​ ​സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്.​

​അ​ത് ​അ​വി​ടെ​ ​നി​ന്ന് ​എ​ന്തെ​ങ്കി​ലും​ ​കൊ​ണ്ടു​വ​രാ​ന​ല്ല.​ ​മ​റി​ച്ച് ​ഭാ​വി​യി​ൽ​ ​ച​ന്ദ്ര​ൻ​ ​വ​ലി​യൊ​രു​ ​റി​സോ​ഴ്സാ​യി​ ​മാ​റും.​ ​ഭാ​വി​ ​പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്താ​നു​ള്ള​ ​വ​ലി​യൊ​രു​ ​ബേ​യ്സ് ​ആ​യി​ ​ച​ന്ദ്ര​ൻ​ ​മാ​റും.​ ​അ​പ്പോ​ൾ​ ​അ​ത് ​പ്ര​യോ​ജ​ന​പ്പെ​ടും.​ ​ചൊ​വ്വ​യി​ലേ​ക്ക് ​മി​ഷ​ൻ​ ​ന​ട​ത്തു​മ്പോ​ൾ​ ​ലോം​ഗ് ​മാ​ർ​ച്ച്,​ ​സ്പെ​യ്സ് ​എ​ക്‌​സ് ​എ​ന്നി​വ​യ്‌​ക്ക് ​ച​ന്ദ്ര​ൻ​ ​ഇ​ട​ത്താ​വ​ള​മാ​യി​ ​മാ​റും.​ ​ഇ​ന്ത്യ​യ്‌​ക്കും​ ​അ​ത്ത​രം​ ​ആ​വ​ശ്യ​ങ്ങ​ളു​ണ്ടാ​കും.​ ഭാ​വി​യി​ൽ​ ​ന​മ്മു​ടെ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ന് ​ച​ന്ദ്ര​ൻ​ ​വ​ലി​യ​ ​ഘ​ട​ക​മാ​യി​മാ​റും.​ ​ജി​.പി.​എ​സ്​ ​എ​ന്നി​വ​ ​ച​ന്ദ്ര​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാവും​ ​ഭാ​വി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ക.


സാ​മൂ​ഹ്യ​രം​ഗ​ത്ത് ​ച​ന്ദ്ര​യാ​ൻ​ ​രാ​ജ്യ​ത്തു​ണ്ടാ​ക്കി​യ​ ​ച​ല​നം​ ​വ​ലു​താ​ണ്.​ ​അ​ഭി​മാ​ന​ക​ര​മാ​യ​ ​കാ​ര്യ​മാ​യാ​ണ് ​സാ​ധാ​ര​ണ​ക്കാ​ർ​ ​പോ​ലും​ ​അ​തി​നെ​ ​കാ​ണു​ന്ന​ത്.​ ​ന​മു​ക്കും​ ​ഇ​തെ​ല്ലാം​ ​ആ​കു​മെ​ന്ന​ ​ഒ​രു​ ​ജ​ന​ത​യു​ടെ​ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ​ത്.​ ​ശാ​സ്ത്ര​ക​ഴി​വി​നെ​ ​ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന​ത് ​സ​മൂ​ഹ​ത്തി​ൽ​ ​പൊ​തു​വെ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​സ​വി​ശേ​ഷ​മാ​യും​ ​വ​ലി​യ​ ​ശാ​സ്ത്രാ​ഭി​മു​ഖ്യ​വും​ ​പ്ര​തീ​ക്ഷ​യും​ ​ഉ​ണ്ടാ​ക്കും.​ ​മു​ട​ക്കു​ന്ന​ ​പ​ണ​ത്തെ​ക്കാ​ൾ​ ​വ​ലി​യ​ ​നേ​ട്ട​മാ​ണി​തെ​ല്ലാം.​ ​രാ​ജ്യ​ത്തി​ന്റെ​ ​ശ​ക്തി​ ​ശാ​സ്ത്ര​മാ​ണ്.​ ​സാ​മ്പ​ത്തി​കം,​ ​സാ​മൂ​ഹ്യം​ ​ജീ​വി​ത​നി​ല​വാ​രം​ ​എ​ന്നി​വ​ ​അ​തി​നെ​ ​ബാ​ധി​ക്കു​ന്നു.​ ​ഭാ​വി​യി​ൽ​ ​അ​ത് ​എ​ങ്ങ​നെ​ ​കൂ​ടു​ത​ൽ​ ​പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്നു​ ​എ​ന്ന​ത് ​ക​ണ്ട​റി​യേ​ണ്ട​ ​കാ​ര്യ​മാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.