വടക്കഞ്ചേരി: ആറു മാസമായി അടച്ചിട്ടിരുന്ന കുതിരാൻ ഇടതു തുരങ്കം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തു. ദേശീയപാത അതോറിറ്റിയുടെയും അഗ്നിരക്ഷാ സേനയുടെയും പരിശോധന പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച അർധരാത്രിയാണ് തുരങ്കം തുറന്നത്. ബുധനാഴ്ച തുരങ്കം ഗതാഗതത്തിനു തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും സുരക്ഷാ പരിശോധന നടക്കാത്തതിനാലാണ് വൈകിയത്. ഇടതു തുരങ്കം കൂടി തുറന്നതോടെ ആറ് മാസമായി ഇവിടെ നിലനിന്നിരുന്ന ഗതാഗത നിയന്ത്രണം നീക്കി. 2021 ജൂലൈ 31ന് ഗതാഗതത്തിന് തുറന്നു കൊടുത്ത ഇടതു തുരങ്കം ജനുവരി 8നാണ് അടച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |