കണ്ണൂർ: കുവൈത്തിലെ തീപിടിത്തത്തിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളികളിലൊരാളായ കണ്ണൂർ കുറുവ ഉണ്ണാങ്കണ്ടി വീട്ടിൽ അനീഷ് കുമാറിന്(56) നാട് യാത്രാമൊഴി നൽകി. ഇന്നലെ രാവിലെ എട്ടിന് കുറുവയിലെ കരാറിനകം ബാങ്ക് പരിസരത്ത് പൊതുദർശനത്തിന് വച്ച മൃതദേഹം രാവിലെ പത്തോടെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് പതിനൊന്നുമണിയോടെ പയ്യാമ്പലം ശ്മശാനത്തിലായിരുന്നു സംസ്കാരം.
സംസ്ഥാന സർക്കാരിനായി ജില്ലാ കളക്ടർ അരുൺ കെ.വിജയൻ പുഷ്പചക്രമർപ്പിച്ചു. നിയുക്ത എം.പി കെ. സുധാകരൻ, സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മാർട്ടിൻ ജോർജ്, എ.പി.അബ്ദുല്ലക്കുട്ടി, എൻ. ചന്ദ്രൻ, എൻ.ഹരിദാസ്, അബ്ദുൽ കരീം ചേലേരി, മുൻ മേയർ ടി.ഒ.മോഹനൻ, പി.കെ.കൃഷ്ണദാസ്, കെ.എ.ലത്തീഫ്, കെ.പ്രമോദ്, സി.സമീർ, എം.പി മുഹമ്മദലി, സിയാദ് തങ്ങൾ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |