കറുകച്ചാൽ: മുൻവൈരാഗ്യത്തെ തുടർന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് പോയ ദമ്പതികളെ തടഞ്ഞുനിറുത്തി വിറക് കമ്പ് കൊണ്ട് ആക്രമിച്ചയാൾ അറസ്റ്റിൽ. നെടുംകുന്നം മുളയംവേലി ആര്യക്കര വീട്ടിൽ ജൂജൂ (46) നെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുളയംവേലി ഭാഗത്ത് വച്ചായിരുന്നു സംഭവം. അയൽവാസിയായ ഇയാൾ മുൻപ് ഇവരോട് വഴക്കുണ്ടാക്കിയതിനെതിരെ പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. കറുകച്ചാൽ എസ്.ഐ ജി.സുനിൽ, ജോൺസൺ ആന്റണി, സാജുലാൽ, സി.പി.ഒ സിജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കറുകച്ചാൽ സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |