കാഞ്ഞിരപ്പള്ളി : പോക്സോ കേസിൽ ഒളിവിലായിരുന്ന പത്തനംതിട്ട നീർവിളാകം പട്ടത്തിലേത്ത് വീട്ടിൽ അരുൺ (31) നെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ 2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിൽ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു. പെൺകുട്ടി കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയി. വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നിർദ്ദേശത്തെ തുടർന്ന് മൈസൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ ഫൈസൽ, സി.പി.ഒമാരായ ശ്രീരാജ്, വിമൽ, അരുൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |