SignIn
Kerala Kaumudi Online
Friday, 27 September 2024 9.10 PM IST

ഹിന്ദി പ്രചാര സഭ 'ഗീതാഞ്ജലി' പുരസ്കാരം

Increase Font Size Decrease Font Size Print Page
ks-heera

കൊച്ചി: കേരള ഹിന്ദി പ്രചാര സഭ എറണാകുളം ശാഖ പൂർവ്വ വിദ്യാർത്ഥി സംഘടന 'ഗീതാഞ്ജലി' ഏർപ്പെടുത്തിയ പ്രഥമ അവാർഡുകൾ പ്രഖ്യാപിച്ചു. അകാലത്തിൽ പൊലിഞ്ഞ പൂർവ വിദ്യാർത്ഥികളുടെ സ്മരണാർത്ഥമുള്ളതാണ് അവാർഡുകൾ. എം.ജി. ഉദയൻ സ്മാരക ഗാന്ധിദർശൻ സാമൂഹിക പ്രവർത്തക അവാർഡിന് ആലുവ എവർഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി കെ.എസ്. ഹീരയെ തിരഞ്ഞെടുത്തു. സുഭാഷ് കുന്നത്തേരി സ്മാരക ഗാന്ധിദർശൻ മാദ്ധ്യമ അവാർഡിന് കൂത്താട്ടുകുളം പ്രസ് ക്ളബ് സെക്രട്ടറി സുനീഷ് മണ്ണത്തൂരും വി.പി. സന്തോഷ് സ്മാരക ഗാന്ധിദർശൻ കലാസംസ്കാരിക അവാർഡിന് ഗായകൻ കൊച്ചിൻ മൻസൂറും അർഹനായി. 23ന് രാവിലെ പത്തിന് എറണാകുളം അദ്ധ്യാപക ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഗീതാഞ്ജലി പ്രസിഡന്റ് എം.എൻ. ഗിരി, സെക്രട്ടറി ഹേമലത കൃഷ്ണകുമാർ, ട്രഷറർ ഷെമി കരിപ്പായി എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, HINDI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.