SignIn
Kerala Kaumudi Online
Monday, 15 July 2024 1.33 AM IST

കർഷകർക്ക് ആശ്വാസമായി കുരുമുളക് വില കുതിപ്പ്

black-pepper

കോഴിക്കോട്: കർഷകർക്ക് ആശ്വാസമായി കുരുമുളക് വില കുതിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൊത്തവില്പന കേന്ദ്രങ്ങളിൽ നാടൻ കുരുമുളക് ക്വിന്റലിന് 65,500 രൂപയ്ക്കാണ് വ്യാപാരം നടന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ക്വിന്റലിന് 1,500 രൂപ വർദ്ധിച്ചു. കഴിഞ്ഞമാസം കുരുമുളക് വില ക്വിന്റലിന് 55,000 രൂപയായിരുന്നു. ഒരുമാസത്തിനിടെ 10,500 രൂപയുടെ വർദ്ധനയാണുണ്ടായത്. ജൂൺ ആദ്യവാരം വില ക്വിന്റലിന് 59,400 രൂപയിലെത്തിയിരുന്നു.

മേയിൽ ചേട്ടൻ ഇനത്തിന് 56,500 രൂപയിൽ നിന്ന് 67,000 രൂപയും വയനാടന് 57,500ൽ നിന്ന് 68,000 രൂപയുമായി ഉയർന്നു. 2014ൽ കുരുമുളക് കിലോയ്ക്ക് 750 രൂപയിലെത്തതിന് ശേഷം കുത്തനെ വില താഴ്ന്നിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ വിലക്കുതിപ്പാണ് ഇവിടെയും പ്രതിഫലിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 9,200 ഡോളർ വരെ എത്തിയിട്ടുണ്ട്.

വില ഉയർത്തുന്നത്

ഇറക്കുമതിയിലെ ഇടിവ്

ആഭ്യന്തര ഉപഭോഗത്തിലെ വർദ്ധന

ഉത്പാദനത്തിലെ തകർച്ച

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.