SignIn
Kerala Kaumudi Online
Sunday, 21 July 2024 11.28 PM IST

ഡാർജിലിംഗ് ട്രെയിൻ ദുരന്തം,​ റെയിൽവേ സേഫ്‌ടി കമ്മിഷൻ അന്വേഷണം നടത്തുമെന്ന് അശ്വനി വൈഷ്ണവ്

k

കൊൽക്കത്ത : ഡാർജിലിംഗ് ട്രെയിൻ ദുരന്തത്തിൽ റെയിൽവേ സേഫ്ടി കമ്മിഷൻ അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. അപകടസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകട കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടരലക്ഷം രൂപയും ധനസഹായവും മന്ത്രി പ്രഖ്യാപിച്ചു.

കാഞ്ചൻജംഗ എക്‌സ്പ്രസിൽ ചരക്ക് തീവണ്ടി ഇടിച്ചുണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്.

ട്രെയിനിന്റെ മൂന്ന് കമ്പാർട്ട്‌മെന്റുകൾ പാളം തെറ്റിയെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽഡയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ന്യൂ ജൽപായ്‌ഗുരിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് സമീപമെത്തിയപ്പോൾ പിന്നിൽ നിന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TRAIN ACCIDENT, DARJILING TRAIN ACCIDENT, ASWINI VAISHANAV
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.