കായംകുളം: മദ്യലഹരിയിൽ യുവാവ് അനുജനെ കുത്തിക്കൊലപ്പെടുത്തി. രണ്ടാംകുറ്റി ലക്ഷംവീട് കോളനിയിൽ സാദിഖ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സാദിഖിന് കുത്തേറ്റത്. ഇന്നുരാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ സാദിഖിന്റെ സഹോദരൻ ഷാജഹാൻ പിടിയിലായി. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ഇന്നലെ രാത്രിയും മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഷാജഹാൻ അനുജനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി മുറിവേറ്റ സാദിഖിനെ കായംകുളത്തെ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പിന്നാലെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതി ഷാജഹാൻ പൊലീസ് കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |