SignIn
Kerala Kaumudi Online
Saturday, 28 September 2024 3.24 AM IST

61കാരിയെ തേടിയെത്തിയത് കോടികൾ, സന്തോഷവാർത്തയറിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോൾ ഭർത്താവിന് സംഭവിച്ചത്

Increase Font Size Decrease Font Size Print Page
money

പെൻസിൽവാനിയ: ഒട്ടും പ്രതീക്ഷിക്കാതെ ഭീമൻ തുക ലോട്ടറി സമ്മാനമായി ലഭിക്കുന്നത് സാധാരണക്കാരുടെ ജീവിതം മാറിമറിയാൻ ഇടയാകും. അത്തരത്തിലുളള നിരവധി സംഭവങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. മിക്കവരും വലിയ തുക സമ്മാനമായി ലഭിക്കുമ്പോഴുളള സന്തോഷവും ചെയ്യാൻ പോകുന്ന കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഒരു മില്യൺ ഡോളർ ( ഏകദേശം 8.3 കോടി രൂപ) ലോട്ടറിയടിച്ച യുഎസിലെ പെൻസിൽവാനിയയിലെ ഒരു സ്ത്രീ അനുഭവിക്കുന്ന ദുഃഖമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

അപ്രതീക്ഷിതമായി ലഭിച്ച ലോട്ടറി സമ്മാനത്തെക്കുറിച്ചാണ് 61കാരിയായ കാരെൻ കോഫ്‌മാൻ എബിസി ന്യൂസിനോട് തുറന്നുപറഞ്ഞിരിക്കുന്നത്. 'കഴിഞ്ഞ മാർച്ചിൽ ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ടിക്കറ്റെടുത്തത്. അധികം വൈകാതെ തന്നെ നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന വിവരവും അറിഞ്ഞു. എന്നാൽ ഭാഗ്യം തേടിയെത്തിയത് ഭർത്താവ് മരിക്കുന്നതിന് രണ്ടാഴ്ച മുൻപാണ്. ജൂൺ 13നാണ് സമ്മാനത്തുകയുടെ ചെക്ക് ലഭിച്ചത്. ഭർത്താവിന് ബ്രെയിൻ ട്യൂമറായിരുന്നു. അദ്ദേഹം മരിക്കുന്നതിന് തൊട്ടുമുൻപുളള ദിവസങ്ങളിൽ തന്നെയോർത്ത് വളരെയധികം സങ്കടപ്പെട്ടിരുന്നു. ആ സമയങ്ങളിൽ ഞാൻ ഭർത്താവിന് ആത്മവിശ്വാസം കൊടുത്തു. എല്ലാം ശരിയാകുമെന്നും പറഞ്ഞു. ഈ തുക എന്തിനൊക്കെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് പദ്ധതികളിടുന്നുണ്ട്. ചെറുമക്കൾ കൂടെയുണ്ട്. ഞാനും ഭർത്താവും മത്സ്യബന്ധനം നടത്തിയാണ് ജീവിച്ചിരുന്നത്. ഇനിയും തുടരും. ചെറുമകൻ മത്സ്യബന്ധനം നടത്തുന്നുണ്ട്'- കാരെൻ വ്യക്തമാക്കി.

കാരെനെ പോലുളള സ്ത്രീകൾക്ക് ഇത്തരത്തിലുളള സമ്മാനം നൽകുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പെൻസിൽവാനിയൻ ലോട്ടറി ഫണ്ടിന്റെ റവന്യൂ സെക്രട്ടറി പാറ്റ് ബ്രൗൺ അറിയിച്ചു. ഞങ്ങളുടെ സംഘടന ഇത്തരത്തിലുളള നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അവ ഒരുപാട് പേർക്ക് ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, LOTTERY, TICKET, LUCKY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.