SignIn
Kerala Kaumudi Online
Sunday, 21 July 2024 3.55 PM IST

'കരയുന്നതിൽ ലജ്ജയില്ല, ബോളിവുഡിലുളളവരെ ബ്രെയിൻവാഷ് ചെയ്യുന്നു'

bobby-deol

സന്ദീപ് റെഡ്ഡി വംഗയുടെ അനിമൽ എന്ന ചിത്രത്തിലൂടെ തകർപ്പൻ തിരിച്ചുവരവ് നടത്തിയ നടനാണ് ബോബി ഡിയോൾ. ചിത്രത്തിൽ താരം അബ്രാർ ഹക്ക് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ താരം അടുത്തിടെ ടൈംസ് നൗവിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സിനിമാലോകത്ത് ചർച്ചയായിരിക്കുന്നത്.

ബോളിവുഡ് സിനിമാലോകത്തിലെ മോശം വശങ്ങളെക്കുറിച്ചാണ് ബോബി ഡിയോൾ തുറന്നുപറഞ്ഞിരിക്കുന്നത്. അഭിനേതാക്കളെ ബ്രെയിൻ വാഷ് ചെയ്യാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നാണ് താരം പറഞ്ഞു. പുതിയ കാര്യങ്ങൾ ചെയ്യാൻ ഒടിടി പ്ലാ​റ്റ്‌ഫോമുകൾ എങ്ങനെയാണ് തന്നെ സഹായിച്ചതെന്നും കംഫർട്ട് സോണിൽ നിന്നും പുറത്തുവരാൻ കഴിഞ്ഞതിനെക്കുറിച്ചും ബോബി ഡിയോൾ വ്യക്തമാക്കി.

'സിനിമയിൽ നിലനിന്നുപോകാൻ എളുപ്പവും സുരക്ഷിതവുമായ വഴികൾ മിക്കവരും തിരഞ്ഞെടുക്കും. അപ്പോൾ വെല്ലുവിളികൾ ഏ​റ്റെടുക്കേണ്ട ആവശ്യകത ഉണ്ടാകില്ല. കംഫർട്ട് സോണിന് പുറത്തുളള വിഷയങ്ങളിൽ ഇടപെടാൻ പല അഭിനേതാക്കളും ആഗ്രഹിക്കുന്നില്ല. കാരണം എല്ലാവരും നിങ്ങളെ ബ്രെയിൻ വാഷ് ചെയ്യുകയാണ്. അഭിനേതാക്കൾക്ക് സംഭവിക്കുന്ന ഈ അവസ്ഥയിൽ സങ്കടമുണ്ട്.

ഭാഗ്യവശാൽ ഈ പ്രതിസന്ധി ഞാൻ മനസിലാക്കി പുറത്തുവന്നു. ചില അഭിനേതാക്കളും ഇതിൽ നിന്നും പുറത്തുവരാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവർക്ക് പൂർണമായും പുറത്തുവരാൻ സാധിച്ചിട്ടില്ല. എനിക്ക് സാധിച്ചു. അതുകൊണ്ട് എനിക്ക് മാറാൻ കഴിഞ്ഞു. ഒടിടി പ്ലാ​റ്റ്‌ഫോമുകൾ അഭിനേതാക്കൾക്ക് വ്യത്യസ്ത തരത്തിലുളള അവസരം നൽകുന്നുണ്ട്, അതുകൊണ്ട് തന്നെ അവർക്ക് പലതരത്തിലുളള കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ കഴിയുന്നു'- ബോബി ഡിയോൾ പറഞ്ഞു.

മുൻപ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ അംഗങ്ങളെല്ലാം വികാരഭരിതരാണ്. ഡിയോൾ കുടുംബത്തിലെ സ്ത്രീകളും പുരുഷൻമാരും സങ്കടം വന്നാൽ കരയാറുണ്ട്. ചിരി വന്നാൽ ചിരിക്കാറുണ്ട്. അതിൽ ലജ്ജയൊന്നുമില്ല. അതിനാൽത്തന്നെ എല്ലാവരും സന്തോഷത്തോടോയാണ് ജീവിക്കുന്നതെന്നും ബോബി ഡിയോൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR, INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.