SignIn
Kerala Kaumudi Online
Saturday, 28 September 2024 4.22 AM IST

പ്രഭു വാര്യർക്ക് റോയൽ ക്ളബ്  എക്സലൻസ് അവാർഡ്

Increase Font Size Decrease Font Size Print Page
award

കൊച്ചി: തൃപ്പൂണിത്തുറ റോയൽ ക്ളബ്ബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡിന് കേരളകൗമുദി കൊച്ചി-തൃശൂർ യൂണിറ്റ് ചീഫ് പ്രഭു വാര്യർ ഉൾപ്പെടെ മൂന്നു പേരെ തിരഞ്ഞെടുത്തു. ഫോർട്ട്‌കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജെസ്സി ജേക്കബ്, വടക്കാഞ്ചേരി റോട്ടറി ക്ളബ് ട്രഷറർ കരുണാകരൻ എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കൾ.


തൃപ്പൂണിത്തുറ ഹോട്ടൽ പാലസിൽ ബുധനാഴ്‌ച വൈകുന്നേരം നടക്കുന്ന ചടങ്ങിൽ റോട്ടറി 3201 ഡിസ്ട്രിക്ട് ഡയറക്ടർ അരവിന്ദ്, അസിസ്റ്റന്റ് ഗവർണർ റോഷ്ന ഫിറോസ്, ജി.ജി.ആർ വിനോദ് മേനോൻ എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിക്കും. റോട്ടറി തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ പോറ്റി അദ്ധ്യക്ഷനാകും. റോട്ടറിയിലെപ്രമുഖ വ്യക്തികളെയും 10,12 ക്ലാസുകളിലെ ഉന്നത വിജയികളെയും കലാ കായിക മത്സരങ്ങളിൽ സമ്മാനം ലഭിച്ച റോട്ടറി ക്ലബ്ബ് അംഗങ്ങളുടെ മക്കളെയും ആദരിക്കും.


25 വർഷമായി മാദ്ധ്യമപ്രവർത്തന രംഗത്തുള്ള പ്രഭു വാര്യർ 17 വർഷമായി കേരളകൗമുദി പത്രാധിപസമിതി അംഗമാണ്.സാമൂഹിക പ്രതിബദ്ധതയുള്ള വാർത്തകളിലൂടെ നിരവധിപേർക്ക് സഹായമെത്തിക്കാൻ കഴിഞ്ഞതാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. ചെല്ലാനം ഗ്രാമപഞ്ചായത്തിനെ ലഹരി മുക്തമാക്കാനുള്ള പ്രയത്നം ജെസ്സി ജേക്കബിനെയും കേരള അണ്ടർ 19 ക്രിക്കറ്റ് ടീമംഗങ്ങളാക്കാൻ പുതുതലമുറയ്ക്ക് പരിശീലനം നൽകിയത് കരുണാകരനെയും പുരസ്‌കാരത്തിനർഹരാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, PRABHU WARRIER, AWARD, ROYAL CLUB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.