SignIn
Kerala Kaumudi Online
Friday, 27 September 2024 11.36 PM IST

ഫീസ് വർദ്ധനവിൽ കോടതി കയറാൻ ഭയന്ന് ജനം

Increase Font Size Decrease Font Size Print Page
court
കോടതി

കൊല്ലം: സ്വർണവും പണവുമായി ബന്ധപ്പെട്ട കുടുംബ കേസുകളും ചെക്ക് കേസുകളും ഫയൽ ചെയ്യാനുള്ള ഫീസ് ഉയർത്തിയതോടെ കോടതി കയറാൻ ഭയന്ന് ജനം. ഈ ഏപ്രിൽ മുതൽ ഫീസ് വർദ്ധനവ് നിലവിൽ വന്നതോടെ ചെക്ക് കേസുകൾക്ക് പുറമേ കുടുംബ കോടതിയിലും പുതിയ കേസുകൾ ഇടിഞ്ഞു.

നേരത്തെ കുടുംബ കോടതിയിൽ ഏത് കേസ് ഫയൽ ചെയ്യാനും 50 രൂപ പെറ്റീഷൻ ഫീസ് അടച്ചാൽ മതിയായിരുന്നു. ചെക്ക് കേസുകൾക്ക് പത്ത് രൂപ മാത്രമായിരുന്നു പെറ്രീഷൻ ഫീസ്. ഇത്തരം കേസുകളുമായി എത്തുവന്നരോട് പുതിയ നിരക്ക് പ്രകാരം കെട്ടിവയ്ക്കേണ്ട തുകയെക്കുറിച്ച് വക്കീലന്മാർ പറയുമ്പോൾ ജീവനും കൊണ്ടോടുകയാണ്. അതുകൊണ്ട് തന്നെ പുതിയ കേസുകൾ കിട്ടാതെ വക്കീലന്മാരും വിഷമത്തിലാണ്. കേസ് തീർപ്പാകുമ്പോൾ അനുകൂല വിധിയാണെങ്കിൽ കെട്ടിവയ്ക്കുന്ന തുക തിരികെ ലഭിക്കുമെങ്കിലും വർഷങ്ങൾ കാത്തിരിക്കണം.

കുടുംബ, ചെക്ക് കേസുകൾ ഇടിഞ്ഞു

 കുടുംബ കോടതികളിൽ എത്തുന്നവരിൽ 90 ശതമാനവും സ്ത്രീകൾ

 കൂടുതൽ പ്രതികൂലമായി ബാധിക്കുക സ്ത്രീകൾക്ക്

 ഫീസ് വർദ്ധിച്ചതോടെ കുടുംബ, ചെക്ക് കേസുകൾ ഇടിഞ്ഞു

 കേസില്ലാതെ വക്കീലന്മാരും പ്രതിസന്ധിയിൽ

നിരക്ക് വർദ്ധനവ്

സ്വർണവും പണവുമായ ബന്ധപ്പെട്ട കുടുംബക്കേസുകൾക്ക് കെട്ടിവയ്ക്കേണ്ട തുക

ഒരു ലക്ഷം രൂപ വരെയാണെങ്കിൽ 200 രൂപ
ഒന്ന് മുതൽ അഞ്ച് ലക്ഷം വരെ 0.5 %

അഞ്ച് ലക്ഷത്തിന് മുകളിൽ 1 %

ചെക്ക് കേസുകൾക്ക്

സിവിലായി ഫയൽ ചെയ്യുന്നതിനുള്ള പഴയ നിരക്കിൽ മാറ്റമില്ല
ക്രിമിനലായി ഫയൽ ചെയ്താൽ 10000 വരെ 250 രൂപ

ഒരു ലക്ഷത്തിന് മുകളിൽ 5 % (പരമാവധി 3 ലക്ഷം)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.