SignIn
Kerala Kaumudi Online
Saturday, 13 July 2024 5.05 AM IST

അറുതിയില്ലാതെ അഭ്യാസപ്രകടനം വടിയെടുത്ത് വാഹനവകുപ്പ്

gap-road

അടിമാലി: മൂന്നാർ -പൂപ്പാറ ഗ്യാപ് റോഡ് യുവാക്കളുടെ അഭ്യാസവേദിയായതോടെ പൊറുതിമുട്ടി നാട്ടുകാർ. ഒടുവിൽ വാഹനവകുപ്പ് അധികൃതർ കർശന പരിശോധനയുമായി രംഗത്തെത്തി. അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ വാഹനങ്ങൾ ഉപയോഗിച്ചുള്ള നിയമലംഘനങ്ങൾ കണ്ടുവരുന്നത് തടയുന്നതിനായാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന ശക്തമാക്കിയത്. ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ കെ രാജീവ് ഗ്യാപ് റോഡ് സന്ദർശിച്ച് ക്രമീകരണങ്ങൾ ഉറപ്പ്വരുത്തി. പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഇടുക്കി എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ദേവികുളം ഉടമൻചോല സ്‌ക്വാഡുകളെ തുടർച്ചയായ പെട്രോളിങ്ങിന് വേണ്ടിയിട്ടും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ക്യാൻസൽ ചെയ്യുന്നതിനും ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനും മറ്റ് നിയമനടപടികൾ എടുക്കുന്നതിനുമുള്ള തീരുമാനമാണ് എടുത്തിട്ടുള്ളത്. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ ലൂയിസ് ഡിസൂസ , കെ. കെ.ചന്ദ്രലാൽ , ദീപു എൻ കെ എന്നിവർ വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകി.എ.എം. വി.ഐമാരായ ബിനു കൂരാപ്പിള്ളി ,ഫിറോസ് ബിൻ ഇസ്മയിൽ, , രാംദേവ്, അനിൽ, അജയൻ, സതീഷ് ഗോപി , ജോബിൻ, നിർമ്മൽ, ഫവാസ് എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു.

അപകട സാദ്ധ്യതയുള്ള ഗ്യാപ്പ് റോഡിൽ കാറിൽ തലങ്ങും വിലങ്ങും ഓടിച്ചാണ് ചില വിരുതൻമാർ സാമൂഹ്യമാദ്ധ്യമങ്ങളിൽവൈറലാകുന്നത്. ചിലർ കൈയ്യും തലയും , ചിലർകാലുകൾ വെളിയിലിട്ടും തങ്ങളുടെ സോഷളൽമീഡിയ അക്കൗണ്ടിന്റെ റീച്ച്കൂട്ടി. .

മനോഹരമായ ഭൂപ്രകൃതിയും റോഡും യാത്രാസൗകര്യവും ആസ്വദിക്കാൻ വേണ്ടി വരുന്ന ടൂറിസ്റ്റുകളും മറ്റ് യാത്രക്കാരും പലപ്പോഴും ഏറെ ദുരിതം അനുഭവിക്കേണ്ടിവരുന്നുണ്ട്.

രണ്ടാഴ്ച്ചമേജർ

കേസുകൾമൂന്ന്

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ മൂന്ന് മേജർ കേസുകളാണ് ഗ്യാപ്പ് റോഡിലെ അഭ്യാസപ്രകടനങ്ങളുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ളത്. തിങ്കളാഴ്ച്ച ഉച്ചയോടെ പോണ്ടിച്ചേരി സ്വദേശികളായ യുവാക്കൾ കാറിന്റെ സൈഡ് ഗ്ളാസുകൾ ഡോറിന് മുകളിലൂടെ ശരീകരംപുറത്തിട്ട് അഭ്യാസം നടത്തിയത്. കാർ ഡ്രൈവർ പോണ്ടിച്ചേരി സ്വദേശിക്കെതിരെ കേസെടുത്തു. ഇതിന് മുൻപ് രണ്ട് തവണ നടന്ന സമാന സ്വഭാവമുള്ള അഭ്യാസങ്ങളിൽ ഒരാളുടെ ലൈസൻസ് റദ്ദ് ചെയ്തിരുന്നു. കൂടാതെയുവാക്കളെ ഒരാഴ്ച്ച ആശുപത്രി സേവനത്തിന് നിയോഗിക്കുകയും ചെയ്തിരുന്നു.

"വാഹനം ഉപയോഗിച്ചുള്ള നിയമലംഘനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും സന്തോഷത്തിന്റെ ഭാഗമായി എന്നും ഓർമ്മയിൽ നിലനിൽക്കേണ്ട യാത്രകൾ ദുരന്തത്തിലോ നിയമനടപടികൾ മൂലം ഉണ്ടാകുന്ന സങ്കീർണതകളിൽ നിന്നും ഒഴിവാക്കാൻ വേണ്ടി ജാഗ്രതയോടെ വാഹനം ഓടിക്കണം

എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ

കെ കെ രാജീവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.