മുക്കം: ലഹരി വിമുക്ത കേരളം എന്ന 2022 നവംബർ 1ലെ സർക്കാർ പ്രഖ്യാപനം നടപ്പിലാക്കണമെന്ന് കേരള മദ്യ നിരോധന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. മദ്യവിരുദ്ധ ദിനത്തിൽ മുക്കത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യമുന്നയിച്ചത്. ഘട്ടംഘട്ടമായി മദ്യവർജ്ജനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന കേരള സർക്കാർ സംസ്ഥാനത്ത് ബാറുകളുടെയും മദ്യവിൽപ്പനശാലകളുടെയും എണ്ണം വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.പി.ദുര്യോധനൻ, വൈസ് പ്രസിഡന്റ് ദാമോദരൻ കോഴഞ്ചേരി , ജനറൽ സെക്രട്ടറി കെ.മുരളീധരൻ നായർ, വർക്കിംഗ് പ്രസിഡന്റുമാരായ കെ.സോമശേഖരൻ നായർ, മുഹമ്മദ് ഇല്യാസ് , ട്രഷറർ എസ്. ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |