SignIn
Kerala Kaumudi Online
Friday, 27 September 2024 8.32 PM IST

വീടിന്റെ മേൽക്കൂര തകർന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

Increase Font Size Decrease Font Size Print Page
panoor-veed

പാനൂർ:കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണു തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. ചെറ്റക്കണ്ടി എ.കെ.ജി നഗർ തെക്കുംമുറിയിൽ രാവിലെ പത്തരയോടെയാണ് സംഭവം. വടക്കേ കരാൽ കുമാരന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. മീത്തലെ ചരുമംഗലത്ത് നാണി ( 67),മീത്തലെ ചരുമംഗലത്ത് ചിത്ര (38),വടക്കെകരാൾ ശാരദ(60), കിഴക്കെ ചരുമംഗലത്ത് രസ്ന(30), മീത്തലെ ചരുമംഗലത്ത് വസന്ത ( 55), മീത്തലെ ചരുമംഗലത്ത് കൃപ (28) എന്നിവർക്കാണ് പരിക്കു പറ്റിയത്. ആറു പേരെയും പാറക്കടവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലിക്കിടയിൽ വീടിന്റെ ഉമ്മറത്തിരുന്നു രാവിലെത്തെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഓടിട്ട് പാകിയ മേൽക്കുര നിലംപതിച്ചത്.സംഭവ സമയത്ത് ഉമ്മറത്ത് നിരവധി തൊഴിലാളികളുണ്ടായിരുന്നെകിലും ഇറങ്ങിയോടിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.തങ്കമണി, സെക്രട്ടറി വി.വി.പ്രസാദ്, പഞ്ചായത്തംഗങ്ങളായ വി.പി.മനോജ്, ടി.പി.യശോദ, സി പി.എം നേതാക്കളായ എ.കെ.അജയൻ, എം.എം.മനോ മോഹനൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.