പിലിക്കോട്:അരങ്ങ് 2024 കുടുംബശ്രീ സംസ്ഥാനതല കലോത്സവ വിജയികൾക്കുള്ള വിജയോത്സവം 'ആദരം ' പിലിക്കോട് കരക്കക്കാവ് ഓഡിറ്റോറിയത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്നു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ , പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം,തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അംഗം എം.മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അംഗം സുമേഷ്, കുടുംബശ്രീ എ.ഡി.എം.സിമാരായ ഡി.ഹരിദാസ്, സി എച്ച്.ഇഖ്ബാൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു. എം.വി.കോമൻ നമ്പ്യാർ വിജയികൾക്ക് മധുരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |