പാരിപ്പള്ളി: ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. മുൻ ലഹരിമരുന്ന് കേസിലെ പ്രതിയായ ആദിച്ചനലൂർ പ്ലാക്കാട് കുരിശിങ്കൽ വീട്ടിൽ ജോണിനെയാണ് (26) അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എട്ടോടെ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദിച്ചനല്ലൂർ മുക്കുവൻ കേട്ടുള്ള വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി ചാത്തന്നൂർ പൊലീസിൽ ഏൽപിച്ചു. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ പ്രതിയുടെ ലഹരിമരുന്ന് മാഫിയ ബന്ധം വിശദമായി അന്വേക്ഷിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥർ വൈദ്യസഹായം തേടി. എക്സൈസ് അസി. ഇൻസ്പെക്ടർ അനിൽ കുമാർ, പ്രവറ്റീവ് ഓഫീസർമാരായ എമേഴ്സൺ ലാസർ, സുനിൽകുമാർ, ആരോമൽ, സിവിൽ എക്സൈസ് ഓഫീസർ ദിവ്യ, നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |