കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജിലെ എൻജിനിയറിംഗ്/ ഡിപ്ലോമ പഠനത്തിന് സ്പോർട്സ് ക്വാട്ടയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.സി, തത്തുല്യ പരീക്ഷ പാസായ സബ് ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലത്തിൽ കായിക ഇനങ്ങളിൽ (അത്ർലറ്റിക്സ്, ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, കബഡി, ഖോഖോ, ഹാൻഡ് ബാൾ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ചെസ്, വടംവലി, നെറ്റ് ബാൾ എന്നിവയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം സൗജന്യമാണ്. കൂടാതെ അർഹരായ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകളോടെ പഠനം പൂർത്തിയാക്കാനും അവസരമുണ്ട്. വെബ് സൈറ്റ്: www.ukfcet.ac.in/sportsquota.php. ഫോൺ: 7994567155, 9526109997.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |