SignIn
Kerala Kaumudi Online
Friday, 27 September 2024 8.31 PM IST

ഡെങ്കിപ്പനി പടരുന്നു

Increase Font Size Decrease Font Size Print Page
fever
ഡെങ്കിപ്പനി പടരുന്നു

കോഴിക്കോട്: കാലവർഷം ശക്തി പ്രാപിച്ചതോടെ ‌ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജു ഡെങ്കിപ്പനി ബാധിച്ച് മരിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. ജില്ലയിൽ എലിപ്പനിയും പടരുകയാണ്.

@ എലിപ്പനിയും

കടുത്ത പനിയും തൊണ്ടവേദനയും ശരീര വേദന ഉൾപ്പെടെയുള്ള ലക്ഷണങ്ങളുമായി നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം ഏറി. കഴിഞ്ഞ ഒരാഴ്ച മാത്രം (20 മുതൽ 28 വരെ) നഗരത്തിൽ ഡെങ്കിപ്പനി ബാധിച്ച് 39 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. രോഗലക്ഷണങ്ങളുമായി 195 പേരെത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് വർഷാരംഭം മുതൽ ഡെങ്കിപ്പനി പടരുകയാണ്. കുറ്റ്യാടി, നരിപ്പറ്റ, ചക്കിട്ടപാറ, വാണിമേൽ, കൊടുവള്ളി, ചെങ്ങോട്ട്കാവ് തുടങ്ങി മലയോര മേഖലകളിലാണ് ഡെങ്കിപ്പനി കൂടുതലായും സ്ഥിരീകരിച്ചത്. എലിപ്പനിയും മഞ്ഞപ്പിത്തവും, വെെറൽ പനിയും ആളുകളെ ആശങ്കയിലാക്കുകയാണ്. 5 പേരാണ് എലിപ്പനി ബാധിച്ച് ചികിത്സ തേടിയത്. 10 പേർക്ക് രോഗലക്ഷണങ്ങളുമായെത്തി. 96 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രിയിൽ 8334 പേർ പനി ബാധിച്ച് ചികിത്സ തേടി. കഴിഞ്ഞ ദിവസം ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഡെങ്കിപ്പനി- 39

എലിപ്പനി- 5

മഞ്ഞപ്പിത്തം-96

പനി- 8334

@ കൊതുകിനെ ശ്രദ്ധിക്കണം

ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ടുതരം പെൺ കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. ഒരുതവണ രോഗം വന്നവർക്ക് പ്രതിരോധ ശേഷി കുറയുന്നതിനാൽ രണ്ടാമതും പിടിപെട്ടാൽ ഗുരുതരമാകാം.

രോ​ഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ മതിയായ ചികിത്സ തേടണം.

@ രോഗലക്ഷണങ്ങൾ

തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദ്ദി. വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം.

@ കൊതുകിനെ തുരത്താം

# കൊതുകുകൾ പെരുകാതിരിക്കാൻ വീട്ടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക
# ജലസംഭരണികൾ, വാതിൽ, ജനലുകൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് മൂടുക
#കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
# ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
# ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈ ഡേ ആചരിക്കുക.
#പകൽ സമയത്തും കൊതുകുവല ഉപയോഗിക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.