കൊച്ചി: ഇന്ത്യൻ വിവാഹങ്ങളിലെ ആഡംബരത്തിന്റെ അവസാന വാക്കായി വിശേഷിപ്പിക്കുന്ന, റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആകാശ് അംബാനിയുടെ വിവാഹം ജൂലായ് 12ന് നടക്കും. ആറു മാസത്തിലധികം നീണ്ടു നിന്ന ആഘോഷങ്ങളിൽ രാജ്യത്തലവൻമാരും പ്രമുഖ വ്യക്തികളും വൻകിട വ്യവസായികളും ഉൾപ്പെടെ പങ്കെടുത്തു.
വിവാഹ ക്ഷണക്കത്ത് മുതൽ അതിഥികളുടെ പട്ടിക വരെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ഈ വിവാഹമാണ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹമായി വിലയിരുത്തപ്പെടുന്നത്. കല, സംസ്കാരം, അദ്ധ്യാത്മികത എന്നിവ സമന്വയിക്കുന്ന ചടങ്ങിലാണ് ആകാശ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും താലികെട്ട്.
വിഷ്ണുവിന്റെ ചിത്രവും വിവിധ ഹൈന്ദവ ശ്ളോകങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള അംബാനിയുടെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. അംബാനിമാരുടെ വീടായ ആന്റിലിയയിൽ പൂജയോടെ ആരംഭിച്ച വിവാഹത്തിന്റെ ചടങ്ങുകൾ ജൂലായ് 12ന് മുംബയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടക്കുന്ന താലികെട്ടോടെ അവസാനിക്കും. ജൂലായ് 13ന് ശുഭ് വിവാഹവും ശുഭ് ആശിർവാദവും നടക്കും. മംഗൾ ഉത്സവമെന്ന വിവാഹ റിസപ്ഷൻ ജൂലായ് 14ന് ആഘോഷമാക്കും.
ഇവരുടെ പ്രീ വെഡിംഗ് ആഘോഷങ്ങൾ ആയിരം അതിഥികളെ പങ്കെടുപ്പിച്ച് ഇറ്റലിയിൽ നിന്ന് പാരീസിൽ അവസാനിച്ച ക്രൂയിസ് പാർട്ടിയായാണ് നടത്തിയത്. ഇതിനുമുന്നോടിയായി ആയിരം പേരെ പങ്കെടുപ്പിച്ച് ഗുജറാത്തിലെ ജാംനഗറിൽ വിവാഹ പൂർവ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |