തൊടുപുഴ: അനധികൃത മദ്യവിൽപ്പന നടത്തിയ ഒരാൾ വണ്ണപ്പുറത്ത് എക്സൈസ് പിടിയിൽ. വണ്ണപ്പുറം മുതിരപ്പറയിൽ വീട്ടിൽ സജി ശിവരാമനാണ് (47) എക്സൈസിന്റെ പട്രോളിംഗിനിടെ പിടിയിലായത്. ഇയാളുടെ കൈയിൽ 4.4 ലിറ്റർ വിദേശമദ്യവും പിടികൂടി. എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.കെ. ഷിജു, അസി. എക്സൈസ് ഇൻസ്പെക്ടർ ജോബി പി. ചാക്കോ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രതീഷ് സി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഡെന്നി എം.വി, ബാലു ബാബു, ഡ്രൈവർ അനീഷ് ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |