കൊച്ചി: കഴിഞ്ഞ സീസണിൽ എഫ്.സി ഗോവക്കായി തിളങ്ങിയ മൊറോക്കോൻ സ്ട്രൈക്കർ നോഹ സദൗയിയെ കൂടാരത്തിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്.
താരവുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു. പുതിയ സീസണിലേക്കുള്ള ക്ലബ്ബിന്റെ ആദ്യ വിദേശ താരമാണ് നോഹ.30കാരനായ താരം ഐ.എസ്.എലിൽ ഇതിനകം 54 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും സ്വന്തമാക്കി. നോഹയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നേരത്തെ ആരംഭിച്ചിരുന്നു.
2021ൽ മൊറോക്കോ ദേശീയ ടീമിൽ അങ്ങേറ്റം കുറിച്ചതിന് ശേഷം രാജ്യത്തിനായി 4 മത്സരങ്ങൾ കളിച്ചു. 2021 ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പിന്റെ സെമിയിലും ഫൈനലിലും കളിച്ച് മൊറോക്കോയെ കിരീടത്തിലേക്ക് എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ച താരമാണ് നോഹ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |