SignIn
Kerala Kaumudi Online
Saturday, 20 July 2024 4.16 PM IST

പണം നിഷ്‌ക്രിയമായി സൂക്ഷിക്കുന്നവരാണോ നിങ്ങൾ: ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളൂ

money

'ദ ലെസ് മണി ലയിങ് ഐഡിൽ, ദ ഗ്രേറ്റർ ഇസ് ദ ഡിവിഡന്റ് ' എന്നത് ബ്രട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ വാൾട്ടർ ബാഗ്‌ഹോട്ടിന്റെ എക്കാലത്തെയും പ്രസക്തമായ വാചകമാണ്. അതായത് അടുത്ത ഒരു മാസക്കാലത്തേക്ക് അടിയന്തര ആവശ്യമില്ലാത്ത ഒരു തുക നിങ്ങളുടെ അക്കൗണ്ടിൽ കിടപ്പുണ്ടെങ്കിൽ അത് നിഷ്‌ക്രിയ പണമായി തീരുകയും അങ്ങനെയുള്ള പണം നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ഉതകാതെ കാലക്രമേണ നിങ്ങളുടെ സമ്പത്തിനെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു എന്നാണർത്ഥം.

നാണയപ്പെരുപ്പത്തെ മറികടന്ന് ജീവിത നിലവാരം ഉയർത്താൻ പര്യാപ്തമായ കൂടുതൽ വരുമാനം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇന്ത്യയിലെ വലിയൊരു വിഭാഗം തൊഴിലാളികളും ചർച്ച ചെയ്യുമ്പോൾ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ 3 മുതൽ 4 ശതമാനം വരെ പലിശനിരക്ക് ലഭിക്കുന്നുണ്ടെന്ന വസ്തുത പലരും വിസ്മരിക്കുന്നു. അപ്പോഴും വിലക്കയറ്റം 5 ശതമാനത്തിലധികമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാണയപ്പെരുപ്പത്തെ സ്ഥായിയായ ധനനയത്തിന് ഭീഷണി എന്ന നിലയിൽ കണക്കാക്കുന്നത് തുടരുന്നതിനാൽ നിങ്ങളുടെ പണം വെറുതെ കിടക്കാൻ അനുവാദിക്കാത്ത പക്ഷം സമ്പാദ്യം വർദ്ധിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

സമയമാണ് പണം, സമ്പാദ്യമല്ല

സമയം പണമാണ് എന്ന ആപ്തവാക്യം നമ്മൾ പലവട്ടം കേട്ടിട്ടുണ്ട്. പ്രവർത്തിക്കുന്നതിനും വളരുന്നതിനും നിങ്ങളുടെ പണം കൂടുതൽ സമയം നൽകുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കാൻ സാധിക്കുന്നു. ഏറെ പണിപ്പെട്ട് നിങ്ങൾക്ക് ലഭിച്ച വരുമാനം അല്ലെങ്കിൽ ശമ്പളം സാധാരണ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ഓരോ പ്രാവശ്യവും കുറയുമ്പോൾ ജീവിതം അഭിവൃദ്ധിപ്പെടുത്താനുളള സാധ്യതയ്ക്ക് മങ്ങലേൽക്കുന്നു. ഒരു വലിയ ബംഗ്ലാവ് സ്വന്തമാക്കിയിട്ട് ഉപയോഗമില്ലാതെ പൂടിയിട്ടിരിക്കുന്നതിന് സമാനമാണത്.

നിഷ്‌ക്രിയ പണം കരുതി വയ്ക്കുന്നതിന് ചില സുപ്രധാന നിയമങ്ങളുണ്ട്. നാണയപ്പെരുപ്പത്തെ തോൽപ്പിക്കുക എന്നതാണ് നിങ്ങളുടെ പ്രാഥമിക ലക്ഷ്യം. ഇത് നിങ്ങളുടെ സേവിംഗ്സ് പലിശ നിരക്കിന് വളരെ മുകളിലാണ്. രണ്ടാമതായി നിങ്ങൾക്ക് നിങ്ങളുടെ ചുരുങ്ങിയ കാലത്തെ ആവശ്യങ്ങളെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അതായത് മാസ ബില്ലുകൾ മുതൽ നിങ്ങൾ പദ്ധതിയിട്ടിരിക്കുന്ന അവധിക്കാലത്തേക്കുള്ള ടിക്കറ്റ് വാങ്ങലുകൾ പോലുള്ളവ. മൂന്നാമത്തേത് മൂലധനത്തിന്റെ സംരക്ഷണമാണ്. ഉയർന്ന ആദായം കരസ്ഥമാക്കാൻ കയ്യിലുള്ള മുഴുവൻ മൂലധനവും ചെലവാക്കരുത്.


നിഷ്‌ക്രിയ പണം പിശാചിന്റെ കളിയരങ്ങാണ്

സേവിംഗ്സ് അക്കൗണ്ടിൽ വെറുതെ കിടക്കുന്ന പണത്തിന്റെ പ്രധാനപ്പെട്ട പ്രശ്നം എന്തെങ്കിലും വാങ്ങാനോ ചെലവഴിക്കാനോ അക്കൗണ്ട് ഉടമയെ നിരന്തരം പ്രേരിപ്പിച്ച് കൊണ്ടേയിരിക്കും എന്നതാണ്. സ്വീപ്പ് ഇൻ അക്കൗണ്ടുകൾ ഈ പ്രശ്നം നേരിടുന്നതിന് മികച്ച സഹായിയാണ്. അത് സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും അപ്രതീക്ഷിത സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിങ്ങളെ പ്രാപ്തരാക്കുന്നു. സാധാരണ സേവിംഗ്സ് അക്കൗണ്ടുകളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്ക് നൽകുന്നതിനാൽ ഈ അക്കൗണ്ടുകൾ മികച്ച നിക്ഷേപ ടൂളുകളാണ്. സ്വീപ്പ് ഇന്നുകൾ ശരാശരിയിലും ഉയർന്ന 7 ശതമാനം പലിശനിരക്ക് നൽകുന്നതിനാൽ വലിയ ശമ്പളം വാങ്ങുന്നവർക്ക് ഇത് ഏറെ ഗുണകരമാണ്. എന്നിരിക്കിലും ജിവിതത്തിലെ ചില പ്രധാന സംഭവങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചകൾ സംഭവിക്കാറുണ്ട്.

ഇഷ്ടാനുസരണം സ്വീപ്പ് ചെയ്യുക

സ്വീപ്പ് ഇൻ അക്കൗണ്ടുകളിൽ ഉപഭോക്താവ് ഇടപെടാതെ തന്നെ സ്ഥിരനിക്ഷേപം വഴി നടപ്പാക്കുന്ന നിരവധി പ്രയോജനങ്ങളുണ്ട്. നിശ്ചയിച്ചിട്ടുള്ള പരിധിക്ക് മുകളിലുള്ള ഒരു തുക, ഉയർന്ന പലിശയുള്ള നിക്ഷേപമായി മാറുമ്പോൾ നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങളിലൊന്നും കുറവ് വരാതെ തന്നെ സ്ഥിരനിക്ഷേപത്തിൽ നിന്ന് പിൻവലിക്കാൻ സാധിക്കുന്നു. ആകസ്മികമായി ഉണ്ടാകുന്ന വലിയ ചെലവുകൾ താങ്ങുന്നതിന് ഇതിലൂടെ നിങ്ങൾക്ക് സാധിക്കുന്നു. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ ആവശ്യത്തിനുള്ള തുക സൂക്ഷിക്കുകയും ബാക്കിയുള്ളത് കൃത്യസമയത്ത് സ്വീപ്പ്ഇൻ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്താൽ നിങ്ങൾ വളരെ വേഗതയിൽ കാര്യക്ഷമമായി സമ്പാദ്യം ഉണ്ടാക്കി എന്നോർത്ത് നിങ്ങൾ തന്നെ അത്ഭുതപ്പെടും.

ലക്ഷ്യങ്ങൾ പിന്തുടരുക

ഓഹരികളിലോ മൂച്വൽ ഫണ്ടുകളിലോ ഉള്ള നിങ്ങളുടെ മറ്റ് നിക്ഷേപങ്ങളിൽ നിന്ന് വിഭിന്നമായി നിങ്ങളുടെ സ്വീപ്പ്ഇൻ അക്കൗണ്ടുകളിലെ സമ്പാദ്യം വലിയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കുന്നതിന് നിങ്ങളെ സഹായിക്കും. അത് വിദ്യാഭ്യാസമോ കാർ വാങ്ങലോ സകുടുംബ യാത്ര ആസൂത്രണം ചെയ്യലോ ആകട്ടെ. നിങ്ങളുടെ തുക ഉയർന്ന പലിശനിരക്കിൽ നിങ്ങൾക്ക് ലഭിക്കുന്നു. ഉയർന്ന പണപ്പെരുപ്പത്തിൽ നിങ്ങൾക്ക് നെഗറ്റീവ് പലിശ നിരക്ക് നൽകുന്ന നിഷ്‌ക്രിയ സേവിംഗ്സ് അക്കൗണ്ടിന് പകരം സ്വീപ്പ് ഇൻ അക്കൗണ്ടുകൾ നിങ്ങളുടെ സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെ.യും ആദ്യ ചുവടായിരിക്കണം.


പണത്തിന് വേണ്ടി പ്രവർത്തിക്കരുത്, അത് നിങ്ങൾക്കായി പ്രവർത്തിക്കട്ടെ എന്ന എഴുത്തുകാരനായ റോബർട്ട് കിയോസാക്കിയുടെ വാക്കുകളോടെ ഞാൻ ഉപസംഹരിക്കുകയാണ്. പൊതുവിൽ മാറ്റിവയ്ക്കലും വൈമുഖ്യവും നിമിത്തം നമ്മിൽ പലരും ജീവിതകാലത്ത് സമ്പത്ത് ഉണ്ടാക്കുന്നതിൽ പരാജയപ്പെടുന്നു. ആവശ്യങ്ങളും അഭിലാഷങ്ങളും വേർതിരിച്ചറിയാൻ കഴിയുമ്പോൾ ആഗ്രഹം നടപ്പാക്കുന്നതിനേക്കാൾ സാമ്പത്തിക സ്വാതന്ത്രൃം നടപ്പാക്കുന്നതിൽ നിങ്ങൾ ശ്രദ്ധിക്കും. സ്വീപ്പ് ഇൻ അക്കൗണ്ടുകൾക്ക് മറ്റ് മാർഗങ്ങളേക്കാൾ പണം കരുതുന്നതിനുള്ള സ്ഥായിയായ ശേഷിയുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളും ഭാവിയും ശോഭകരമാകാൻ പോകുന്നതിന്റെ സുഖം നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും. അത് പ്രയോജനപ്രദമായ മേഖലകളിൽ സുരക്ഷിതമാക്കുക.

ലേഖകൻ: രോഹിത് ഭാസിൻ
(റീറ്റെയിൽ ലയബിലിറ്റീസ് പ്രോഡക്ട്സ് മേധാവിയും കൊട്ടക് മഹീന്ദ്ര ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസറുമാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, FINANCE, LATEST NEWS IN MALAYALAM, KERALA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.