SignIn
Kerala Kaumudi Online
Thursday, 25 July 2024 12.45 AM IST

പ്രഭാസിനെ നായകനാക്കിയുള്ള 'അനിമൽ' സംവിധായകന്റെ ചിത്രം; വില്ലനായി 'കൊറിയൻ ലാലേട്ടൻ'

prabhas

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ കൊറിയൻ താരം ഡോൺ ലീ പ്രതിനായകനായി എത്തുന്നു. പാൻ ഏഷ്യൻ സിനിമയാണ് സ്പിരിറ്റ് ഒരുങ്ങുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ 2നു ശേഷം സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കും. ഓഗസ്റ്റിൽ സലാർ 2ന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിക്കും.

രൺബീർ കപൂർ, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അനിമൽ എന്ന ബോളിവുഡ് ചിത്രത്തിനുശേഷം സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. കാെറിയയിലും ഹോളിവുഡിലും ഇന്ത്യയിലും നിരവധി ആരാധകരുള്ള താരമാണ് മാ ഡോങ് - സിയോക് എന്ന ഡോൺ ലീ.

ട്രെയിൻ ടു ബുസാൻ, ഔട്ട് ലോസ്, ദ ഗ്യാങ്സ്റ്റർ ദ കോപ് ദ ഡെവിൾ, അൺ സ്റ്റോപ്പബിൾ, ഡിറയിൽസ് തുടങ്ങിയ സിനിമകൾ ലോകമെമ്പാടും വലിയ ഹിറ്റുകളാണ്. ആരാധകർക്കിടയിൽ 'കൊറിയൻ ലാലേട്ടൻ' എന്നാണ് ഡോൺ ലീ അറിയപ്പെടുന്നത്. അതേസമയം പ്രഭാസ് നായകനായി നാഗ് അശ്വിൻ രചനയും സംവിധാനവും നിർവഹിക്കുന്ന കൽക്കി 2898 എഡി ചരിത്ര വിജയം നേടുകയാണ്. 11 ദിവസംകൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ 507 കോടി നേടി. ആഗോളതലത്തിൽ ആയിരം കോടി നേട്ടത്തിലേക്ക് അടുക്കുകയാണ് ചിത്രം.

ഇന്ത്യയിൽനിന്ന് ലഭിച്ച 507 കോടിയിൽ 242.85 കോടി തെലുങ്കിൽ നിന്നു മാത്രം ലഭിച്ച കളക്ഷനാണ്. തമിഴിൽനിന്ന് 30.1 കോടിയും കന്നടയിൽ നിന്ന് 3.95 കോടിയും ബോളിവുഡിൽ നിന്ന് 211.9 കോടിയും മലയാളത്തിൽനിന്ന് 18.2 കോടിയുമാണ് കൽക്കി വാരിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRABHAS, DONG LEE, KOREAN LALETTAN, ANIMAL, SANDEEP REDDY WANGE, SPIRIT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.