SignIn
Kerala Kaumudi Online
Tuesday, 23 July 2024 4.04 AM IST

ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ്

kklm

കൂത്താട്ടുകുളം: ഹരിത കർമ്മ സേന നൽകുന്ന സേവനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ കൃത്യതയുള്ളതും സുതാര്യവുമാക്കാൻ ഇലഞ്ഞി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും നടപ്പിലാക്കുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേന ലീഡർ കുമാരി ഭാസ്കരന് ആപ്പ് കൈമാറി. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പിനായി എല്ലാ വാർഡുകളിലെയും വീടുകൾ, ഓഫീസുകൾ, കടകൾ എന്നിവിടങ്ങളിൽ സർവേ നടത്തി ക്യു ആർ കോഡ് പതിപ്പിക്കും. സർവേ കഴിയുന്നതോടെ ഉപഭോക്താക്കൾ രജിസ്റ്റ‌ർ ചെയ്തിരിക്കുന്ന മൊബൈലിൽ യൂസർ ഐഡിയും പാസ്‌വേ‌ർഡും ലഭിക്കും. ഈ ആപ്ലിക്കേഷനിലൂടെ സേവനങ്ങൾ ആവശ്യപ്പെടാനും പരാതികൾ അറിയിക്കുവാനും മലിനീകരണ പ്രവർത്തനങ്ങൾ ഉടൻ പഞ്ചായത്തിൽ അറിയിക്കുവാനും സാധിക്കും.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ജോസഫ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ മാജി സന്തോഷ്, വികസനകാര്യ സ്ഥിര സമിതി അദ്ധ്യക്ഷ ഷേർളി ജോയി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി എബ്രഹാം, ജോർജ് ചമ്പമല, ജയശ്രീ സനൽ, അഡ്വ. അന്നമ്മ ആൻഡ്രൂസ്, സുരേഷ് ജോസഫ്, സുമോന്‍ ചെല്ലപ്പൻ, സന്തോഷ് കോരപ്പിള്ള, സുജിതാ സദൻ, പഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മൻ,സി.ഡി.എസ് ചെയർപേഴ്സൺ വത്സ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.