പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ രാവിലെ 10ന് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 20 സെ.മീ വീതം ഉയർത്തും. പുഴയിലെ ജലനിരപ്പ് 20 സെ.മീ വരെ ഉയരാൻ സാധ്യതയുണ്ട്. പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ ഡാമിന്റെ റിവർ സ്ലൂയിസ് അഞ്ച് സെ.മീ തുറന്നുവെച്ചിരിക്കുകയാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്റർ ആണ്. 95 മീറ്റർ ആണ് ഇന്നലത്തെ ജലനിരപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |