ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബെയിലിംഗ് മെഷീൻ ,കൺവെയർ ബൽറ്റ് എന്നിവയുടെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷത വഹിച്ചു . നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓർഡിറ്റേർ കെ.എസ്.രാജേഷ് പദ്ധതി വിശദീകരിച്ചു. ഗീതാ ബാബു, ബിബി വിദ്യാനന്ദൻ,പ്രിറ്റി തോമസ്, എ.പി.സരിത അജിതാ ശശി , വിനോദ് കുമാർ, ജയാ പ്രസന്നൻ, സുധർമ്മ , സാഹിർ കെ.എ തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് പദ്മകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |