ശബരിമല : കർക്കടക മാസ പൂജകൾക്കായി ശബരിമല നട തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി ഇന്നലെ വൈകിട്ട് തുറന്നു. ഇന്ന് പുലർച്ചെ 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. 5.30 മുതൽ ഏഴ് വരെയും ഒമ്പത് മുതൽ 11 വരെയും നെയ്യഭിഷേകം. 7.30ന് ഉഷഃപൂജ, തുടർന്ന് ഉദയാസ്തമയപൂജ, 25 കലശം, കളഭാഭിഷേകം, ഉച്ച പൂജ, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ.
നടതുറന്നപ്പോൾ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ, പുതുതായി നിയമിതരായ സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവർ സന്നിധാനത്ത് എത്തിയിരുന്നു. 20ന് രാത്രി 10ന് നടയടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |