തിരുവനന്തപുരം: ജോയിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. ദാരുണ സംഭവത്തിൽ രാഷ്ട്രീയലാഭം നോക്കിയുള്ള സർക്കാർ വാദങ്ങൾ അംഗീകരിക്കാനാകില്ല. ജോയിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം. മാരായിമുട്ടത്തെ ജോയിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും ഈ ദുരന്തം നരേന്ദ്രമോദിയുടെ വീഴ്ചയായി അവതരിപ്പിക്കാൻ ശ്രമിക്കരുതെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |