വള്ളിക്കോട് : അങ്കണവാടിക്ക് മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണത് പരിഭ്രാന്തി പരത്തി. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വളളിക്കോട് പഴയ പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന 86-ാം നമ്പർ അങ്കണവാടിക്ക് മുകളിലേക്കാണ് റവന്യൂ ഭൂമിയിൽ നിന്ന തേക്കിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണത്. വലിയ ശബ്ദത്തോടെ ശിഖരം ഷീറ്റിട്ട മേൽക്കൂരയിൽ പതിച്ചതോടെ കുട്ടികൾപരിഭ്രാന്തരാവുകയും ചിതറിയോടുകയും ചെയ്തു. വലിയ ശബ്ദവും നിലവിളിയും കേട്ട് സമീപവാസികൾ ഓടിയെത്തി കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കി.
പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായരും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നിരവധി തവണ റവന്യൂ അധികൃതർക്ക് കത്ത് നൽകിയിരുന്നതായി പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |