പരവൂർ: ശക്തമായ കാറ്റിലും മഴയിലും ഓടിട്ട വീടിന്റെ മേൽക്കൂര തകർന്ന് മുത്തശ്ശിക്കും ചെറുമകനും പരിക്കേറ്റു. പെരുമ്പുഴ ശക്തി ക്ഷേത്രത്തിന് സമീപം കുറുമണ്ടൽ-ബി വാർഡ് തടത്തിൽവീട്ടിൽ ഭാരതിക്കും (70) ചെറുമകൻ മനുവിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ശബ്ദം കേട്ട് പുറത്തേക്കോടുന്നതിനിടെ വീടിന്റെ കഴുക്കോൽ വീണാണ് ഭാരതിയുടെ കാലിന് പരിക്കേറ്റത്. ഓട് വീണാണ് മനുവിന്റെ തലയ്ക്ക് പരിക്കേറ്റത്. ഭാരതി നെടുങ്ങോലം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മനുവിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്, പരവൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ സൂര്യ എന്നിവർ സ്ഥലം സന്ദർശിച്ചു. വാർഡ് കൗൺസിലർ മിനി, പട്ടികജാതി - വർഗ ക്ഷേമസമിതി അംഗം പ്രസന്ന എന്നിവരും സ്ഥലത്തെത്തി. വീട് നിർമ്മിച്ച് നൽകാൻ നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ റവന്യു അധികൃതരോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |