SignIn
Kerala Kaumudi Online
Wednesday, 02 October 2024 3.46 AM IST

ഈ നാളുകാർക്ക് ആശ്വസിക്കാം; വരുമാനം വർദ്ധിക്കും, ജോലി സ്ഥിരമാകും, ആഗ്രഹിച്ചത് നടക്കും

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂലൈ 17 - 1199 കർക്കടകം 2 ബുധനാഴ്ച (അർദ്ധരാത്രി 0 മണി 29 മിനിറ്റ് 19 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം)

അശ്വതി: അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, മറ്റുള്ളവര്‍ക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവരും, പരാശ്രയത്വം.

ഭരണി: അശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും, കലഹം ഉണ്ടാകാതെ നോക്കണം, നല്ല ക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം. കാര്‍ത്തിക: നിര്‍ണ്ണായക നിമിഷങ്ങളിൽ ആത്മനിയന്ത്രണം പാലിക്കണം, കോപം നിയന്ത്രിക്കണം, യാത്ര കൊണ്ട് ഗുണം ലഭിക്കില്ല.

രോഹിണി: പ്രണയ കാര്യങ്ങളില്‍ ദുഃഖം, കാര്യങ്ങള്‍ അനുകൂലമാകമായി നടക്കാത്തതിനാല്‍ നിരാശാബോധം.

മകയിരം: മാതൃ ഗുണം,അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യ നില തൃപ്തികരം.

തിരുവാതിര: അന്യരെ സഹായിക്കാനുള്ള മനസ്സ് കാണിക്കും, വരുമാനത്തില്‍ വര്‍ദ്ധനവ്‌, ആത്മവിശ്വാസം വര്‍ദ്ധിക്കും.

പുണര്‍തം: എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും.

പൂയം: വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ആരോഗ്യമായി നല്ല സമയം.

ആയില്യം: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമാകും.

മകം:അബദ്ധങ്ങളില്‍ ചാടുക തുടങ്ങിയവ സംഭവിക്കാം, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടം സംഭവിക്കും.

പൂരം: ബിസിനസ്സില്‍ നിന്നും മികച്ച നേട്ടം, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.

ഉത്രം: അംഗീകാരം, യാത്രാഗുണം, താല്‍ക്കാലിക ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും.

അത്തം: രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍.

ചിത്തിര: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, കുടുംബത്തില്‍ സമാധാനം. വ്യക്തിജീവിതത്തില്‍ സ്ത്രീകള്‍ വഴി സുഖവും സമാധാനവും.

ചോതി: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, യാത്രയില്‍ നേട്ടം, ദൈവീക ചിന്ത ഉടലെടുക്കും.

വിശാഖം: സഹോദരഗുണം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം.

അനിഴം: വിദ്യാപരമായ മുന്നേറ്റം, വിദേശാനുകൂല്യം, പ്രണയത്തില്‍ അകപ്പെടാം, കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും.

കേട്ട: ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും നേരിടും, ധനചെലവ്, ദൂരയാത്രാക്ലേശം.

മൂലം: എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, വിദ്യാഭ്യാസ രംഗത്തും നേട്ടം, കുടുംബത്തില്‍ സമാധാനം.

പൂരാടം: കുടുംബ സുഖം. പുതിയ അവസരങ്ങള്‍, തൊഴിലിലും കലാരംഗത്ത് വിജയവും അംഗീകാരവും, യാത്രാഗുണം.

ഉത്രാടം: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി, സമ്മാനങ്ങള്‍ കിട്ടും.

തിരുവോണം: പ്രയാസങ്ങള്‍, കുടുംബകലഹം, മാറ്റം പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല.

അവിട്ടം: കുടുംബത്തില്‍ കലഹം ഉണ്ടാകാം, എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ചതയം: വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, ബിസിനസ്സില്‍ നേട്ടം.

പൂരുരുട്ടാതി: ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരില്‍ നിന്നും സഹായങ്ങള്‍, ഉദേശസാഫല്ല്യം കിട്ടും.

ഉത്തൃട്ടാതി: ബാദ്ധ്യതകള്‍ തീര്‍ക്കും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

രേവതി: ധനപരമായ കാര്യങ്ങളില്‍ വിജയം,അഭിമാനകരമായ സംഗതികള്‍ സംഭവിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTROLOGY, YOURS TOMORROW, DIVASABHALAM, JULY 17
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.