കല്ലമ്പലം: കെ.എസ്.ആർ.ടി.സി ബസിൽ നഴ്സിംഗ് വിദ്യാർത്ഥിക്കുനേരെ നടന്ന ലൈംഗികാതിക്രമത്തിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊല്ലം ഈസ്റ്റ് കല്ലട പഴയൂർ മൂന്നു പ്ലാവിൻമൂട് വീട്ടിൽ രൂപേഷാണ് (29) റിമാൻഡിലായത്. കഴിഞ്ഞ ദിവസം കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം.
പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന പ്രതി ശല്യം ചെയ്യുകയും സഹിക്കവയ്യാതെ പെൺകുട്ടി സീറ്റു മാറാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വനിത കണ്ടക്ടറും മറ്റ് യാത്രക്കാരും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞു വച്ച് കല്ലമ്പലം പൊലീസിനെ എൽപ്പിക്കുകയായിരുന്നു.
ഫോട്ടോ: റിമാൻഡിലായ രൂപേഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |