കോന്നി : സംസ്ഥാനത്ത് ചാതുർവർണ്യ വ്യവസ്ഥിതി നടപ്പാക്കുവാൻ ബി.ജെ.പിക്കും ആർ.എസ്.എസിനുമൊപ്പം എസ്.എൻ.ഡി.പി യോഗവും വെള്ളാപ്പള്ളി നടേശനും കൂട്ടുനിൽക്കുകയാണെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു. കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാർവദേശീയ തലത്തിൽ വലതുപക്ഷ ശക്തികൾ ശക്തിപ്രാപിക്കുകയാണ്. ഇത് ലോക രാജ്യങ്ങളെ സാരമായി ബാധിക്കും. മുതലാളിത്ത ശക്തിയുടെ തിരിച്ചുപോക്കിലേക്ക് രാജ്യം മാറിയതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |