SignIn
Kerala Kaumudi Online
Friday, 27 September 2024 6.17 PM IST

ജില്ലയിൽ മൂന്ന് മലമ്പനി കേസുകൾ : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

Increase Font Size Decrease Font Size Print Page
dd
.

പൊന്നാനി : പൊന്നാനിയിൽ മൂന്ന് മലമ്പനി കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. പൊന്നാനിയിൽ ഒരു മലമ്പനി കേസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർ പ്രദേശത്ത് ഗൃഹസന്ദർശന സർവ്വേ നടത്തുകയും, രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിൽ വീണ്ടും രണ്ട് മലമ്പനി കേസുകൾ കണ്ടെത്തി. നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.
പ്രദേശത്ത് മൂന്ന് ആഴ്ച തുടർച്ചയായി രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. മലമ്പനി ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രയും മലമ്പനി ബാധിതപ്രദേശങ്ങളിൽ നിന്നും വരുന്നവരും രോഗപ്പകർച്ചയ്ക്കുള്ള സാദ്ധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊതുക് ഉറവിടനശീകരണം, ഫോഗിങ്, സ്‌പ്രേയിങ്ങ് എന്നീ പ്രതിരോധപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.

എന്താണ് മലമ്പനി

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി. ചതുപ്പു പനി എന്നും ഈ രോഗം അറിയപ്പെടുന്നു. ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ പ്ലാസ്‌മോഡിയം ജനുസ്സിൽപെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇവ മനുഷ്യന്റെ രക്തത്തിൽ പ്രവേശിക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നത്. അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്.

രോഗലക്ഷണങ്ങൾ

വിറയലോട് കൂടിയ പനി, കുളിര്, തലവേദന, ശരീരവേദന, ക്ഷീണം,ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ, ചുമ, ശക്തമായ പേശി വേദന, തൊലിപ്പുറമേയും കണ്ണിലുമുള്ള മഞ്ഞനിറം, ഇടയ്ക്കിടെ വന്നു പോകുന്ന പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കി കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മസ്തിഷ്‌കം, കരൾ , വൃക്ക തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കും.

രോഗ പ്രതിരോധ മാർഗ്ഗങ്ങൾ

* കൊതുകുകടി കൊള്ളാതെ സൂക്ഷിക്കുക .
* ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.
* വീടിന് പുറത്ത് ഉറങ്ങുന്നത് ഒഴിവാക്കുക.
* കൊതുകുകടി പ്രതിരോധിക്കുന്നതിനുള്ള ലേപനങ്ങൾ പുരട്ടുക.
* ജലസംഭരണികൾ കൊതുക് കടക്കാത്തവിധം അടച്ചു സൂക്ഷിക്കുക.
* തീരപ്രദേശത്ത് കയറ്റി വച്ചിരിക്കുന്ന ബോട്ടുകളിലും വള്ളങ്ങളിലും വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക.
* ഒരു മാസത്തിനുള്ളിൽ പനി വന്നിട്ടുള്ളവർ രക്ത പരിശോധന നടത്തണം
* കൊതുക് നശീകരണം, കൊതുകിന്റെ ഉറവിട നശീകരണം, എന്നിവ പതിവാക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, FEVER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.