അത്തിക്കയം: അത്തിക്കയം കൊച്ചു പാലം തകർന്നിട്ടും പുനർ നിർമ്മാണം തുടങ്ങാത്തതിൽ പ്രധിഷേധിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് നാറാണംമൂഴി മണ്ഡലം കമ്മിറ്റി അത്തിക്കയത്ത് നടത്തിയ ധർണ്ണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സാംജി ഉദ്ഘാടനം ചെയ്തു. റീ ബിൽഡ് കേരളയുടെ എല്ലാ പദ്ധതികളും കെടുകാര്യസ്ഥതയുടെ ഉദാഹരണമാണെന്നും കരാറുകാരനെ കൊണ്ട് പണി ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയാത്തത് എം.എൽ.എയുടെ അവഗണന മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡോൺ സാം തോണിക്കടവിൽ അദ്ധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, ജെയിംസ് കക്കാട്ടുകുഴിയിൽ, എ.കെ ലാലൂ, ഗ്രേസി തോമസ്, ജോർജ് ജോസഫ്, ഷിബു തോണിക്കടവിൽ, സോണിയ മനോജ്, ഓമന പ്രസന്നൻ, സുനിൽ യമുന,ജെയിംസ് രാമനാട്ടു, റോസമ്മ വർഗീസ്, ആനിയമ്മ അച്ചൻ കുഞ്ഞു, ബീന ജോബി, ഷിജോ ചേന്നമല, പ്രവീൺ പെരുംപൊയ്കയിൽ, നിതിൻ മടന്തമൺ,നീതു സാബു, ജിജോ, ജോബി, ഗോപിനാഥൻ, സുനിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |