പാലക്കാട് : പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. പാലക്കാട് പുതുശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ പൊലീസ് ഓഫീസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാൾ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്, മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങൾക്ക് മുൻപ് അരീക്കോടിലേക്ക് മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |