തിരുവനന്തപുരം: ബീയറും വൈനും ഓൺലൈൻ ബുക്കിംഗ് വഴി വീടുകളിലെത്തിക്കുന്നത് തത്കാലം സർക്കാർ പരിഗണിക്കില്ല. ഹോം ഡെലിവറി പ്ളാറ്റ്ഫോമായ സ്വിഗ്ഗിയാണ് ഇതിനുള്ള അപേക്ഷ സർക്കാരിന് നൽകിയത്. പശ്ചിമബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ സംവിധാനം നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് അവർ എക്സൈസ് മന്ത്രി എം.ബി.രാജേഷിന് അപേക്ഷ നൽകിയത്. മന്ത്രി മറുപടി നൽകിയിട്ടില്ല.
കൊവിഡ് കാലത്ത്, വിലകൂടിയ വിദേശ മദ്യം ഓൺലൈൻ വഴി വീടുകളിലെത്തിക്കാനുള്ള നിർദ്ദേശം വന്നെങ്കിലും മുഖ്യമന്ത്രി ശക്തമായി എതിർത്തതോടെ തള്ളുകയായിരുന്നു. പിന്നീട് വിവിധ വകുപ്പു മേധാവികളുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയിൽ പശ്ചിമബംഗാൾ, ഒഡീഷ മാതൃകയിൽ വിലകൂടിയ മദ്യം ഹോംഡെലിവറി നടത്താമെന്ന് ബെവ്കോ നിർദ്ദേശിച്ചിരുന്നു. മദ്യനയം ചർച്ച ചെയ്യാത്തതിനാൽ ഇതും പരിഗണിച്ചില്ല. കടുത്ത എതിർപ്പ് വരുമെന്നതിനാൽ സ്വിഗ്ഗിയുടെ ആവശ്യം പരിഗണിക്കാൻ സാദ്ധ്യതയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |