തലയോലപ്പറമ്പ് : മുക്കുപണ്ടം പണയംവച്ച് ബാങ്കിൽ നിന്ന് 2 ലക്ഷത്തി അൻപതിനായിരം രൂപ തട്ടിയെടുത്ത ബി.ജെ.പി മുൻ മേഖല ഭാരവാഹി പിടിയിൽ. വെള്ളൂർ ഓലിക്കരയിൽ മനോജ് (48) നെയാണ് വെള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി അർബൻ ബാങ്കിന്റെ വെള്ളൂർ ശാഖയിൽ
കഴിഞ്ഞ ആഗസ്റ്റ് 4,11 തീയതികളിലാണ് തട്ടിപ്പ് നടത്തിയത്. ഹെഡ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ശാഖാ മനേജർ പരാതി നൽകുകയായിരുന്നു. ബാങ്കിന് സമീപത്ത് വർഷങ്ങളായി ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |