കൊച്ചി: പ്രകൃതിദത്ത ഔഷധമായ 'ചോട്ടി കടേലി' (സോളിനിയം വെർജിനിയം) ക്ഷയ രോഗത്തെ ഫലപ്രദമായി തടയുമെന്ന പതഞ്ജലിയുടെ പഠനം ലോകപ്രശസ്ത ജേർണലായ 'ഫ്രണ്ടിയേഴ്സ് ഇൻ മൈക്രോബയോളജി'യിൽ പ്രസിദ്ധീകരിച്ചു. ക്ഷയരോഗത്തെ തടയാനുള്ള ജൈവ മരുന്നുകൾ വികസിപ്പിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിൽ മരുന്നുകളുടെ പരിമിതമായ ജൈവ ലഭ്യതയും അതിനുള്ള പരിഹാര മാർഗങ്ങളും പ്രതിപാദിക്കുന്നു.
ക്ഷയരോഗ (ടി.ബി) ചികിത്സയ്ക്കുള്ള ഹെർബൽ മരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പാണ് പതഞ്ജലിയുടെ സോളനം വിർജീനിയം എക്സ്ട്രാക്റ്റ് (എസ്.വി.ഇ) അല്ലെങ്കിൽ 'ചോട്ടി കടേലി' പഠനമെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു. ക്ഷയരോഗത്തിനുള്ള നിലവിലെ ചികിത്സാ രീതികൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും ചോട്ടി കടേലി പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ടി.ബി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമാണ് പതഞ്ജലിയുടെ പഠനമെന്നും ആചാര്യ ബാലകൃഷ്ണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |