SignIn
Kerala Kaumudi Online
Saturday, 28 September 2024 4.04 PM IST

വ്യാജ വാർത്തക്കാർക്കെതിരെ നടപടി: കെ.സി. വേണുഗോപാൽ

Increase Font Size Decrease Font Size Print Page
f

കോട്ടയം: നടക്കാത്ത സംഭവങ്ങൾ മാദ്ധ്യമങ്ങളോട് പറയുന്ന കോൺഗ്രസിലെ കുബുദ്ധികൾക്കെതിരെ നടപടി എടുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

സുൽത്താൻ ബത്തേരിയിൽ നടന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് ക്യാമ്പിൽ കെ.മുരളീധരനെ വിമർശിച്ച് ആരും സംസാരിച്ചില്ല.എന്നിട്ടും അങ്ങനെ വാർത്ത വന്നു. ഇല്ലാത്ത വാർത്തകൾ എത്തിച്ചു കൊടുക്കുന്നവരെ കണ്ടു പിടിക്കാനുള്ള

സംവിധാനമുണ്ടെന്ന് മറക്കരുതെന്നും ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മാമൻമാപ്പിള ഹാളിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടി അമരനായത് ഒരുപാട് മനുഷ്യരെ സഹായിച്ച അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെയാണ്. കോൺഗ്രസ് ,യൂത്ത് കോൺഗ്രസ്,മഹിളാ കോൺഗ്രസ് അണികളുടെ എല്ലാ പ്രവർത്തനങ്ങളിലും കാരുണ്യ സ്പർശം ഉണ്ടാകണമെന്നും വേണുഗോപാൽ പറഞ്ഞു.ഉമ്മൻചാണ്ടി ഫൗണ്ടേക്ഷന്റെ ഉദ്ഘാടനവും കെ.സി വേണുഗോപാൽ നിർവഹിച്ചു

ഉമ്മൻചാണ്ടിക്ക് പകരം വയ്ക്കാൻ മറ്റൊരു നേതാവില്ലെന്നും സ്നേഹം കൊണ്ടാണ് അദ്ദേഹം ഓരോ കുടുംബത്തെയും കീഴടക്കിയതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.കാരുണ്യത്തിൽ പാർട്ടി അതിർ വരമ്പുകളില്ലാതെ എല്ലാവരെയും സഹായിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

കൊടിക്കുന്നിൽ സുരേഷ്,​ ആന്റോ ആന്റണി ,ബെന്നി ബെഹനാൻ, ജെബി മേത്തർ, ഷാഫി പറമ്പിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, പി.സി വിഷ്ണുനാഥ്, കെ.സി ജോസഫ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരും പ്രസംഗിച്ചു.ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.