SignIn
Kerala Kaumudi Online
Sunday, 29 September 2024 7.31 PM IST

വിൻഡോസ് തകരാറിൽ,​ ആഗോളതലത്തിൽ സേവനങ്ങൾ തടസപ്പെട്ടു,​ പ്രതികരിച്ച് മൈക്രോസോഫ്‌റ്റ്

Increase Font Size Decrease Font Size Print Page
windows

വാഷിംഗ്‌ടൺ: മൈക്രോസോഫ്‌റ്റിന് സുരക്ഷയൊരുക്കുന്ന ക്രൗഡ് സ്‌ട്രൈക് നിശ്ചലമായി മണിക്കൂറുകൾ പിന്നിട്ടതോടെ ലോകമാകെയുള്ള വിവിധ കമ്പനികൾ, വിമാനസർവീസുകൾ, ബാങ്ക്, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. തകരാറിനെക്കുറിച്ച് മൈക്രോസോഫ്‌റ്റ് പ്രതികരണം നടത്തിയിട്ടുണ്ട്. ' മൈക്രോസോഫ്‌റ്റ് 365 ആപ്പുകളും സേവനങ്ങളും ആക്‌സസ് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയാത്ത പ്രശ്‌നത്തെ കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണ്.' എക്‌സിൽ കമ്പനി കുറിച്ചു.

'മൈക്രോസോഫ്‌റ്റ് 365 ആപ്പുകളെ ബാധിച്ച പ്രശ്‌നത്തെ വലിയ പ്രാധാന്യത്തോടെ കാണുന്നു. ഒപ്പം പ്രശ്‌നം പരിഹരിക്കാൻ ശ്രമം തുടരുന്നു. ഞങ്ങൾ സേവനങ്ങൾ ഇപ്പോഴും മെച്ചപ്പെടുത്തിവരികയാണ്' കമ്പനി കൂട്ടിച്ചേർത്തു. ബ്ളൂ സ്‌ക്രീൻ എറർ അഥവാ ബ്ളാക് സ്‌ക്രീൻ എറർ, സ്‌റ്റോപ് കോഡ് എറർ എന്നിങ്ങനെ അറിയപ്പെടുന്ന ഈ പ്രശ്‌നം വിൻഡോസ് ഷട്ട്ഡൗൺ ആകുകയോ പെട്ടെന്ന് റീ സ്റ്റാർട്ട് ചെയ്യുകയോ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന ഗുരുതര പ്രശ്‌നമാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്കയടക്കം വിവിധ രാജ്യങ്ങളിൽ കോടിക്കണക്കിന് ജനങ്ങളെ പ്രശ്‌നം ബാധിച്ചു.

മൈക്രോ സോഫ്‌റ്റ് വിൻഡോസിന്റെ സൈബർ സുരക്ഷാ പ്ളാറ്റ്‌ഫോം ക്രൗഡ്‌സ്‌ട്രൈക്കിൽ അപ്‌ഡേറ്റിൽ വന്ന പ്രശ്‌നമാണ് കുഴപ്പമായത്. ലോകമാകെയുള്ള നിരവധി ജനങ്ങൾ പ്രശ്‌നം സൂചിപ്പിക്കുന്ന ചിത്രങ്ങൾ സഹിതം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു. ഇൻഡ്യയിൽ ഇൻഡിഗോ, ആകാശ, സ്‌പൈസ് ജെറ്റ്, എയർഇന്ത്യ എക്‌സ്‌പ്രസ് എന്നിങ്ങനെ കമ്പനികളുടെ ചെക്ക് ഇൻ നടപടി തടസപ്പെട്ടു. ബുക്കിംഗ്, ബുക്കിംഗ് സേവനങ്ങളുടെ കൈകാര്യം ചെയ്യൽ, ചെക്ക് ഇൻ ചെയ്യുക എന്നിവയെല്ലാം തടസപ്പെട്ടു. ഇപ്പോൾ മാന്വൽ ചെക്ക് ഇൻ നടപടിയിലാണ് കമ്പനികൾ.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്‌ളൗഡ്‌സ്‌ട്രൈക്ക് കമ്പനിയിലെ തകരാറ് സാധാരണ ഉപഭോക്താക്കളെ ബാധിക്കില്ല. മറ്റ് സൈബർ സുരക്ഷാ സംവിധാനങ്ങളെ ആശ്രയിക്കുന്നവർക്കും കുഴപ്പമുണ്ടായില്ല എന്നാൽ അമേരിക്കയിലെ പല അടിയന്തര സേവനങ്ങളും(911) അവതാളത്തിലായി. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എയർലൈനുകൾ പ്രവർത്തനം നിർത്തി. ബ്രിട്ടണിലെ പ്രമുഖ ചാനലായ സ്‌‌കൈ ന്യൂസും സംപ്രേഷണം ചെയ്യാൻ കഴിയുന്നില്ലെന്ന് അറിയിച്ചു പിന്നീട് പ്രശ്‌നം പരിഹരിച്ചു.

ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് ക്ളൗഡ്‌സ്‌ട്രൈക് പരാജയപ്പെടുകയും മൈക്രോസോഫ്‌റ്റ് നിശ്ചലമാകുകയും ചെയ്‌തത്. 10 മണിക്കൂറോളം കഴിഞ്ഞാണ് ലോകമാകെ ബാധിച്ചതായി മനസസിലായത്. ന്യൂസിലാൻഡിൽ തകരാർ വിമാനത്താവളത്തെ മാത്രമല്ല പാർലമെന്റിന്റെ പ്രവർത്തനത്തെയും തടസപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WINDOWS, PROBLEMS, RESPONDS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.