SignIn
Kerala Kaumudi Online
Sunday, 29 September 2024 3.48 PM IST

പ്രതീക്ഷയോടെ പ്രണോയ് പാരീസിലേക്ക്

Increase Font Size Decrease Font Size Print Page
prannoy

മലയാളി ബാഡ്മിന്റൺ താരത്തിന്റെ ആദ്യ ഒളിമ്പിക്സ്

ഇടയ്ക്കിടെയുണ്ടാകുന്ന പരിക്കും മറ്റ് തിരിച്ചടികളും മറികടന്ന് തന്റെ ആദ്യ ഒളിമ്പിക്സിനായി പാരീസിലേക്ക് തിരിക്കുകയാണ് മലയാളി ബാഡ്മിന്റൺ താരം

എച്ച്.എസ് പ്രണോയ്. ദീർഘനാളായി അന്താരാഷ്ട്ര രംഗത്തുണ്ടെങ്കിലും ഈ 32കാരന്റെ ആദ്യ ഒളിമ്പിക്സാണ് പാരീസിലേത്.

ദീർഘനാളായി അലട്ടുന്ന നടുവേദന, കുറച്ചുനാൾക്കുമുമ്പ് ആക്രമിച്ച ചിക്കുൻ ഗുനിയ, വയറിനുണ്ടായ അസുഖം എന്നിങ്ങനെ നിരവധി കടമ്പകൾ ചാടിക്കടന്നാണ് പ്രണോയ് ഒളിമ്പിക്സിനുള്ള യോഗ്യത ഉറപ്പിച്ചത്. തന്റെ പുതിയ പരിശീലകനും മുൻ ഇന്ത്യൻ താരവുമായ ഗുരുസായ് ദത്തിനൊപ്പമാണ് ഈ തിരുവനന്തപുരം സ്വദേശി പാരീസ് ഒളിമ്പിക്സിനായി തയ്യാറെടുക്കുന്നത്. ഒളിമ്പിക്സിന് ഇറങ്ങുന്നതിന് മുമ്പ് ശാരീരിക ക്ഷമത ഉറപ്പിക്കാനും കോർട്ടിലെ വേഗം കൂട്ടാനുമുള്ള ശ്രമത്തിലാണ് പ്രണോയ് എന്ന് പരിശീലകൻ ഗുരുസായ് ദത്ത് പറയുന്നു.

2022ൽ തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമിലും 2023ൽ ഏഷ്യൻ ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും വെങ്കലം നേടിയ ഇന്ത്യൻ ടീമിലും പ്രണോയ് അംഗമായിരുന്നു. ലോകചാമ്പ്യൻഷിപ്പിനിടെ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയറിന് അസുഖമുണ്ടായത് താരത്തെ തളർത്തിയിരുന്നു. തുടർന്ന്ഈ വർഷം കളിച്ച ആറ് ഗ്രാൻപ്രീ ടൂർണമെന്റുകളിൽ ആദ്യ റൗണ്ടിൽതന്നെ പുറത്താവുകയും ചെയ്തിരുന്നു.ഒരു ടൂർണമെന്റിൽ ക്വാർട്ടറിലും മറ്റൊന്നിൽ സെമിയിലും കളിച്ചു. ജൂണിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണിൽ ക്വാർട്ടറിലെത്താൻ കഴിഞ്ഞതോടെയാണ് ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടായത്.

എച്ച്.എസ് പ്രണോയ്

ലോക റാങ്കിംഗ് : 13

പ്രായം : 32

കഴിഞ്ഞദിവസമാണ് പ്രണോയ് 32-ാം പിറന്നാൾ ആഘോഷിച്ചത്.

കരിയർ റെക്കാഡ് : 276 വിജയങ്ങൾ, 184 തോൽവികൾ

ആദ്യ ഒളിമ്പിക്സ്.

പാരീസ് ഒളിമ്പിക്സിലെ പുരുഷ സിംഗിൾസിൽ ഗ്രൂപ്പ് കെയിലാണ് പ്രണോയ് മത്സരിക്കുന്നത്. ലോക റാങ്കിംഗിൽ 70-ാം സ്ഥാനത്തുള്ള വിയറ്റ്നാം താരം ലീ ഡുക് ഫാറ്റും 82-ാം സ്ഥാനത്തുള്ള ജർമ്മൻ താരം ഫാബിയൻ റോത്തുമാണ് ആദ്യ റൗണ്ടിലെ എതിരാളികൾ.

ഒളിമ്പിക്സിനെക്കുറിച്ച് അധികം ചിന്തിച്ചും സംസാരിച്ചും സമ്മർദ്ദം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതിനെ മറ്റൊരു ടൂർണമെന്റ് എന്ന നിലയിലേ കാണുന്നുള്ളൂ. ഈ വർഷം അധികം മത്സരങ്ങളിൽ വിജയിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ അടിസ്ഥാനപാഠങ്ങളിലൂന്നി മാനസികമായ കരുത്ത് മെച്ചപ്പെടുത്തി ഒളിമ്പിക്സിനെ നേരിടാനാണ് ശ്രമം.

- എച്ച്.എസ് പ്രണോയ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, PRANNOY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.