ബാഴ്സലോണ : അടുത്ത സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് സ്പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്സലോണ. ക്ളബിന്റെ 125-ാം സീസണിൽ നീലയും മെറൂണും കലർന്ന പരമ്പരാഗത ജഴ്സിയിൽ വലിയ വ്യത്യാസമൊന്നും വരുത്താതെയാണ് ബാഴ്സ അവതരിപ്പിച്ചിരിക്കുന്നത്. ജഴ്സി അവതരിപ്പിക്കുന്ന വീഡിയോയിൽ ക്ളബിന്റെ ഇതിഹാസ താരങ്ങളായ റൊണാൾഡീഞ്ഞോ,ഇനിയെസ്റ്റ,പുയോൾ,ഗസോൾ,സ്റ്റോയ്ക്കോവ്, നിലവിലെ താരങ്ങളായ പെഡ്രി, റോബർട്ട് ലെവാൻഡോവ്സ്കി, ലാമിൻ യമാൽ,പെഡ്രി,അറൗജോ തുടങ്ങിയവരെ അണിനിരത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |