കൊച്ചി: മെഡിമിക്സ് ആയുർവേദ സോപ്പിന്റെ സമ്പന്നമായ പൈതൃകം രേഖപ്പെടുത്തുന്ന 'സോപ്പെറാ'എന്ന കോഫി ടേബിൾ ബുക്ക് മെഡിമിക്സ് കുടുംബം പുറത്തിറക്കി. ബുക്കിന്റെ ആദ്യപ്രതി എ.വി.എ ചോളയിൽ ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ എ. വി അനൂപും ചോളയിൽ മാനേജിംഗ് ഡയറക്ടർ വി. എസ് പ്രദീപും ചേർന്ന് സംഗീത സംവിധായകൻ ഇളയരാജയ്ക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തത്.
ആയുർവേദത്തിന്റെ ശക്തി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഡോ. വി. പി സിദ്ധന്റെ അന്വേഷണത്തിന്റെ പരി ണിത ഫലമാണ് മെഡിമിക്സിന്റെ കോഫി ടേബിൾ ബുക്ക്.
മെഡിമിക്സുമായുള്ള ഡോ. വി.പി. സിദ്ധന്റെ യാത്രയെ മനോഹരമായി ചിത്രീകരിക്കുന്ന ടേബിൾ ബുക്ക് പുറത്തിറക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് എ. വി.അനൂപ് പറഞ്ഞു. പ്രമുഖ ഗ്ലോബൽ ബ്രാൻഡായി മെഡിമിക്സിനെ ഉയർത്തിയ ഡോ. വി. പി. സിദ്ധന്റെയും സഹധർമ്മിണി സൗഭാഗ്യത്തിന്റെയും നേതൃത്വഗുണം വ്യക്തമാക്കുന്നതാണ് മെഡിമിക്സിന്റെ യാത്ര.
റെയിൽവേ ജീവനക്കാരുടെ ചർമ്മങ്ങളിൽ കണ്ട തിണർപ്പിന് പരിഹാരം തേടി ആയുർവേദത്തിൽ ഇതിന്റെ രോഗശാ ന്തിയ്ക്കുള്ള പരിഹാരം കണ്ടെത്താനുള്ള യാത്രയാണ് മെഡിമിക്സ് നിർമ്മാണത്തിന് പ്രേരണയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |